വിന്‍ എ ഡയമണ്ട് വിത്ത് പോണ്ട്സ് പ്രമോഷന്‍

May 25th, 2010

മനാമ : വിന്‍ എ ഡയമണ്ട് വിത്ത് പോണ്ട്സ് പ്രമോഷന്‍ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. ബഹ്റിന്‍ മനാമയിലെ ദമാസ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ വിജയി അയ്ദ അബ്ദുല്‍ ഷുക്കൂര്‍ രണ്ട് കാരറ്റ് ഡയമണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ ദമാസ് ജ്വല്ലറി റീജണല്‍ മാനേജര്‍ ഗഫൂര്‍ മുഹമ്മദ്, ഏരിയ സെയില്‍സ് മാനേജര്‍ സലാം മുഹമ്മദ്, യൂണിലിവര്‍ ബ്രാന്‍ഡ് മാനേജര്‍ തോമസ് സെബാസ്റ്റ്യന്‍, സല്‍മാന്‍ നവീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വില സര്‍വ്വകാല റിക്കോര്‍ഡില്‍

May 17th, 2010

സ്വര്‍ണ്ണ വില പവന് 320 രൂപ വര്‍ദ്ധിച്ച് 13,840 രൂപയായി, ഗ്രാമിന് 1730 രൂപ. ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന വുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണവില റിക്കോര്‍ഡില്‍ എത്തിയെങ്കിലും സ്വര്‍ണ്ണ വിപണിയില്‍ കാര്യമായ മാന്ദ്യം ഒന്നും ഇല്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഇന്നലെ സ്വര്‍ണ്ണ ക്കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്ന വിശ്വാസത്തില്‍ കേരളത്തില്‍ മാത്രമല്ല  ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണ്ണം വാങ്ങുവാന്‍ ധാരാളം ആളുകള്‍ സ്വര്‍ണ്ണ ക്കടകളില്‍ എത്തിയിരുന്നു.

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

മലബാര്‍ ഗോള്‍ഡ് ; ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു

February 15th, 2010

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഇനോക്കുമായി ചേര്‍ന്ന് നടത്തിയ മൈന്‍ ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു. ദുബായ് എക്കണോമിക് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ സീനിയര്‍ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ കോ ഓര്‍ഡിനേറ്റര്‍ സുല്‍ത്താന്‍ ഹമദ് എല്‍ അസ്സാബിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ഇനോക് മാര്‍ക്കറ്റിംഗ് ഹെഡ് ഇമാന്‍ കാസിം, മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ അഹമ്മദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

നേപ്പാളില്‍ നിന്നുള്ള യംമ്പസാഗൂര്‍ ആണ് ഡയമണ്ട് ജ്വല്ലറിക്ക് അര്‍ഹനായത്. മലബാര്‍ ഗോള്‍ഡിന്‍റെ അല്‍ ഫഹ്ദി സ്ട്രീറ്റിലെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

ഗുരുവായൂര്‍ സ്വദേശിയായ ഷജീറിന് 50,000 ദിര്‍ഹം വില വരുന്ന സ്വര്‍ണം ഇമാന്‍ കാസിം കൈമാറി. ഈ വര്‍ഷത്തോടെ യു.എ.ഇയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ് റാസല്‍ഖൈമയില്‍
ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine