അബുദാബിയില്‍ ‘പെയ്ഡ്‌ പാര്‍ക്കിംഗ്’ കൂടുതല്‍ സ്ഥലങ്ങളില്‍

April 19th, 2010

അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ ‘മവാക്കിഫ്‌’ പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ ‘പെയ്ഡ്‌ പാര്‍ക്കിംഗ്’ സംവിധാനം നിലവില്‍ വന്നു.

ടൌണില്‍ കോര്‍ണീഷു റോഡ്‌ മുതല്‍ ഖലീഫാ ബിന്‍ സായിദ്‌ സ്ട്രീറ്റ്‌, ബനിയാസ്‌ നജ്ദ സ്ട്രീറ്റ്‌ അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ്‌ അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ ‘പ്രീമിയം’, മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ്‌ അടക്കാവുന്നതുമായ ‘സ്റ്റാന്‍ഡേര്‍ഡ’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഖാഫിയുടെ നിര്യാണത്തില്‍ അനുശോചനം

April 17th, 2010

shihabudhin-saqafiഅബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
 
കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു.
 
ഷാഫി ചിത്താരി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീണപൂവ്‌ നാടകം അബുദാബിയില്‍

April 16th, 2010

shreebhuvilasthiraമഹാ കവി കുമാരനാശാന്റെ വീണപൂവ്‌ എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ്‌ സംവിധാനം ചെയ്ത “ശ്രീഭുവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ശ്രീഭുവിലസ്ഥിര’ എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
പ്രവേശനം സൌജന്യമായിരിക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍

April 12th, 2010

lokeshഅബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
 
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്‌, സൗത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘യോഗശക്തി’ ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു

April 11th, 2010

cm-bhandariഅബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ ‘യോഗശക്തി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു.
 

cm-bhandari-yogashakthi

 
ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു.
 
ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ ‘യോഗ ശക്തി’ . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി.
 
1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. “ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. ‘യോഗ ശക്തി’യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്” – സി. എം. ഭണ്ഡാരി പറഞ്ഞു.
 
ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു.
 
യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു.
 
പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 10 of 18« First...89101112...Last »

« Previous Page« Previous « പ്രേരണ യു.എ.ഇ. നാടകോത്സവം
Next »Next Page » ഖത്തര്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine