അബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ് ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ. യൂസഫലി, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.
കമ്യൂണിറ്റി പോലീസ്, കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഫോറന്‍സിക് ലാബ് എന്നിവയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആളുകളെ തിരിച്ചറി യുന്നതിനുള്ള കണ്ണ് സ്‌കാനിങ്ങ് സംവിധാനം മന്ത്രി കണ്ടു മനസ്സിലാക്കി. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇവിടത്തെ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തുകയും, പോലീസിന്‍റെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും തദ്ദേശീയ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തണമെന്നും തങ്ങളോട് സ്‌നേഹ വാത്സല്യങ്ങള്‍ കാട്ടുന്ന ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നും ഇന്ത്യന്‍ സമൂഹത്തോട്, വിശിഷ്യാ കേരളീയരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.