അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ ‘മവാക്കിഫ്’ പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ ‘പെയ്ഡ് പാര്‍ക്കിംഗ്’ സംവിധാനം നിലവില്‍ വന്നു.
ടൌണില്‍ കോര്‍ണീഷു റോഡ് മുതല്‍ ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ്, ബനിയാസ് നജ്ദ സ്ട്രീറ്റ് അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്.
ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ് അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ ‘പ്രീമിയം’, മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതുമായ ‘സ്റ്റാന്‍ഡേര്‍ഡ’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്.


അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
മഹാ കവി കുമാരനാശാന്റെ വീണപൂവ് എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ് സംവിധാനം ചെയ്ത “ശ്രീഭുവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ശ്രീഭുവിലസ്ഥിര’ എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
അബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ ‘യോഗശക്തി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.




















