പുരസ്കാരങ്ങള്‍ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങള്‍ : പി. മണികണ്ഠന്‍

September 27th, 2010

p-manikantan-honoured-epathram

അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.

p-manikantan-speaking-epathram

പി. മണികണ്ഠന്‍ സംസാരിക്കുന്നു. ഗോവിന്ദന്‍ നമ്പൂതിരി, സി. വി. സലാം, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ്‌ സക്കറിയ എന്നിവര്‍ വേദിയില്‍.

“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന്‌ പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക്‌ അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.

“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.

omar-sherif-epathram

ഒമര്‍ ഷെരീഫ്‌ കടമ്മനിട്ടയുടെ

ഒമര്‍ ഷെരീഫ്‌, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്‌, ടി. കെ. ജലീല്‍, റഷീദ്‌ പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക്‌ (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പി. മണികണ്ഠനെ ആദരിക്കുന്നു

September 22nd, 2010

shakthi-theatres-poetry-evening-epathramഅബുദാബി. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 2010ലെ വിജ്ഞാന സാഹിത്യ ത്തിനുള്ള പുരസ്കാരം നേടിയ പി. മണികണ്ഠനെ അബുദാബി ശക്തി തിയേറ്റേഴ്സ് ആദരിക്കുന്നു. സെപ്തംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സമകാലീന കവിതകളുടെ സായാഹ്നമായ സമകാലീനം എന്ന പരിപാടിയോ ടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ്. കവി സമ്മേളനത്തില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ പങ്കെടുക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം

August 7th, 2010

moideenkoya-kk-epathramദുബായ്‌ : ഇന്നത്തെ മാധ്യമ രംഗത്ത്‌ eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോവിലനെയും ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു

August 6th, 2010

kovilan-epathramഷാര്‍ജ : പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ ആഗസ്ത് 13  വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരന്‍ കോവിലനെയും പ്രശസ്ത പോര്ച്ചു ഗീസ്‌ എഴുത്തുകാരനും പ്രക്ഷോഭകാരിയും നോബല്‍ പുരസ്കാര ജേതാവുമായ ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു.

ജോസ്‌ സരമാഗോ അനുസ്മരണം ഡോ. അബ്ദുള്‍ ഖാദര്‍ നിര്‍വഹിക്കും. തുടര്ന്ന്  ശ്രീ സി. വി. സലാം കോവിലന്‍ കൃതികളിലെ മിത്തുകളുടെ പശ്ചാത്തലം എന്ന വിഷയത്തിലും, സത്യന്‍ മാടാക്കര കോവിലന്‍ ഒരു ജനകീയ സാഹിത്യകാരന്‍ എന്ന വിഷയത്തിലും കേന്ദ്രീകരിച്ച്  കോവിലന്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

jose-saramago-epathram

ജോസ്‌ സരമാഗോ

കഥകളുടെ ലഭ്യമായ ചിട്ടകളോട് കലഹിക്കുകയും ഇതിവൃത്തം, ഭൂമിക, ഭാഷാപരമായ വാസ്തുശില്പം, ദര്ശ‍നം ഇവയിലൊക്കെ സമകാലത്തിന്റെ അഭിരുചികളെ വിഭ്രമിപ്പിക്കുന്ന മറുലോകം ചമയ്ക്കുകയും ചെയ്ത കോവിലന്റെ കൃതികളെ ആസ്പദമാക്കി ശ്രീ. കെ. എ. മോഹന്‍ ദാസ്‌ തയ്യാറാക്കിയ “മലയാള കഥയിലെ ആന്റി തെസീസ്‌” എന്ന പഠനം തുടര്ന്ന്  ചര്ച്ചയ്ക്കായി അവതരിപ്പിക്കും. ശ്രീ ബാലകൃഷ്ണന്‍ (ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്) കോവിലനെ അനുസ്മരിച്ചു സംസാരിക്കും.

കൂടുതല്‍ വിവരങ്ങള്ക്ക്  പ്രദോഷ്‌ കുമാര്‍ (050 5905862), ഭാനു (055 3386816) എന്നിവരെ ബന്ധപ്പെടുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി
Next »Next Page » ചിരന്തന പുരസ്കാരം ഇന്ന് സമ്മാനിക്കും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine