സന്തോഷ്‌ ഏച്ചിക്കാനം അബുദാബിയില്‍

November 6th, 2010

അബുദാബി:  ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന ‘കഥാലോകം’ പരിപാടിയില്‍ നവംബര്‍ 7 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ്‌ ഏച്ചിക്കാനം പങ്കെടുക്കുന്നു.  ‘കൊമാല’ എന്ന ചെറുകഥാ സമാഹാര ത്തിലൂടെ ചെറുകഥ ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ കൂടിയാണ് സന്തോഷ്‌ ഏച്ചിക്കാനം.
 
ശക്തി അവാര്‍ഡ്‌ കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനുമായ ഐ. വി. ദാസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ ശക്തി സംഘടിപ്പിക്കുന്ന അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’ അരങ്ങേറുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാര്‍ : സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച കവി

November 6th, 2010
safarulla-vayalar-cherukad-anusmaranam-epathramഅബുദാബി: തന്‍റെ  സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച പ്രതിഭാ ധനനായ കലാകാരനായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന് ശക്തിയുടെ വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ആയിശ യിലൂടെ,  മാനിഷാദ യിലൂടെ, ഇമ്പമേറിയ നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങളുടെ സര്‍ഗ്ഗ സംഗീത ത്തിലൂടെ മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത വരെ പോലും ഹര്‍ഷ പുളകിതരാക്കിയ വയലാറിന്‍റെ കവിതകളില്‍ കണ്ടു വരുന്ന സ്നേഹത്തില്‍ അധിഷ്ടിത മായ   ദര്‍ശനം എല്ലാ ജീവിത ദുരന്ത ങ്ങളിലും അതിജീവന ശക്തി പകരുന്ന  ശമനൌഷധം ആണെന്ന് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു.
 
പൊതു പ്രവര്‍ത്തനം, അതെത്ര  നിസ്സാരമായാലും ഒരിക്കലും നിഷ്ഫലമാകില്ല  എന്ന് മാക്സിം ഗോര്‍ക്കിയെ പോലെ ഉറച്ചു വിശ്വസിച്ചിരുന്ന കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും നടനും കര്‍ഷകനും സര്‍വ്വോപരി സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ചെറുകാട് എന്ന് ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍  തന്‍റെ ചെറുകാട് അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
 
കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച  വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സിക്രട്ടറി റഫീഖ്‌ സക്കറിയ  നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

November 3rd, 2010

palm-pusthakappura-epathramഷാര്‍ജ : പാം പുസ്തകപ്പുരയുടെ വാര്‍ഷിക ത്തോടനുബന്ധിച്ചു പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. മലയാള സാഹിത്യത്തിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്കള്‍ ആയിരിക്കും. പുരസ്കാരം ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കും.

സൃഷ്ടികള്‍ നവംബര്‍ 30ന് മുന്‍പായി palmpublications at gmail dot com / പാം പുസ്തകപ്പുര, പി. ബി. നമ്പര്‍ 30621, അജ്മാന്‍, യു.എ.ഇ. എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4146105, 050 2062950 എന്ന നമ്പരില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ് ചെറുകഥാ ശില്പശാല കാര്യപരിപാടികള്‍

November 3rd, 2010

mass-sharjah-cherukatha-camp-epathram
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.

4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി  കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.

5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ  വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ്‌ എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല  അവസാനിക്കും.

എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള ദിനാഘോഷം ദുബായില്‍

November 3rd, 2010

ദുബായ്‌ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാള ദിനാഘോഷം സ്വതന്ത്ര ജേണല്‍ സലഫി ടൈംസ് വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അല ഖിസൈസില്‍ വിജയകരമായി നടന്നു.

aka-rahiman-epathram

എ.കെ.എ. റഹിമാന്‍

ഷാര്‍ജ ലോക പുസ്തകോത്സവത്തില്‍ സംബന്ധിക്കാനും ഗള്‍ഫ്‌ സുഹൃദ്‌ സന്ദര്‍ശനത്തിനും എത്തിയ കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംസ്ഥാന പ്രസിഡണ്ട് എ. കെ. എ. റഹിമാന്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം മലയാള മാസിക ചീഫ്‌ എഡിറ്ററും ഇരുന്നൂറോളം പ്രസിദ്ധീകരിക്കപ്പെട്ട വിശിഷ്ട കൃതികളുടെ ഗ്രന്ഥ കര്‍ത്താവും കൂടിയാണ് എ. കെ. എ. റഹിമാന്‍. മലയാള ഭാഷയെയും സംസ്കാരത്തെയും യഥാര്‍ഹം നെഞ്ചിലേറ്റി ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ പ്രവാസി സമൂഹം പൊതുവായി അത് സ്വാംശീകരിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഇവിടത്തെ പ്രത്യേക തൊഴില്‍ സാഹചര്യത്തിലും സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും നിരന്തരം ഈദൃശ കൈരളി സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രക്രിയയായി അനുഷ്ഠിച്ചു വരുന്നതായി മനസ്സിലാക്കിയ നിറ ചാരിതാര്‍ത്ഥ്യത്തിലാണ് ഞങ്ങള്‍ എന്നും ഉല്‍ഘാടന പ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ ബഷീര്‍ തിക്കോടി അദ്ധ്യക്ഷനായിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ആലപ്പുഴ അഹമ്മദ്‌ കാസിം, ദുബായ്‌ വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ്‌ തോമസ്‌, മൊഹമ്മദ്‌ വെട്ടുകാട്‌, നിസാര്‍ സെയ്ദ്‌ കായംകുളം, പി. യു. ഫൈസു, റൈബിന്‍ ബൈറോണ്‍, പാനായിക്കുളം നിസാര്‍, ഷമി ബഷീര്‍, സുനിത നിസാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 1012345...10...Last »

« Previous Page« Previous « രിസാല സാഹിത്യോത്സവ്‌ നവംബര്‍ 5ന്‌
Next »Next Page » മലയാളികള്‍ക്ക്‌ ഷാര്‍ജയിലും ഈദ്ഗാഹിന് അനുമതി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine