ദുബായ് : സര്‍ഗ വസന്തങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) ദുബായ് സോണ്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് നവംബര്‍ 5 (വെള്ളി) ന് മംസര്‍ അല്‍ ഇത്തിഹാദ് സ്കൂളില്‍ രാവിലെ 8 മണിക്ക് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ. എം. അബ്ബാസ് ഉദ്ഘാടനം ചെയ്യും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 500 ല്‍ പരം കലാ പ്രതിഭകള്‍ 4 വേദികളില്‍ മാറ്റുരയ്ക്കും. മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, മാലപ്പാട്ട് കഥ, കവിത, പ്രബന്ധ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് തുടങ്ങി 43 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അശ്‌റഫ് പാലക്കോട്, നൗഫല്‍ കരുവഞ്ചാല്‍ സംബന്ധിക്കും.
സാഹിത്യോത്സ വിനോടനു ബന്ധിച്ച് ആര്‍. എസ്. സി. ദുബായ് സോണ്‍ പരിസര മലിനീകരണ ത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്ര രചന മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മാഈല്‍ മേലടി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മാധിഷ്ഠിതമായി പരിപോഷിപ്പിച്ച് സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിനു എസ്. എസ്. എഫ്. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ് പ്രവാസ ലോകത്തും സാഹിത്യോത്സവുകള്‍ സംഘടിപ്പി ക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.