ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ് എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.
4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ് എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.
5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ് എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല അവസാനിക്കും.
എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.