തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര

December 22nd, 2010

ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.

തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന്‌ സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ്‌ അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‌ ഉദ്ഘാടനം ചെയ്യും.

chithira-thirunal-balarama-varma-epathram

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്‌, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്‌, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.

kuthiramalika-epathram

കുതിരമാളിക (പുത്തന്‍മാളിക) കൊട്ടാരം

ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ്‌ മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ്‌ ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ്‌ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂപ്പിക്ക് സ്വീകരണം നല്‍കി

December 19th, 2010

km-sooppy-epathram

ഷാര്‍ജ : മുന്‍ എം. എല്‍. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ്‌ പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്‍ജ കെ. എം. സി. സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.

kmcc-sharjah-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. പി. ഇബ്രാഹിന് യാത്രയയപ്പ്

December 18th, 2010

mass-sharjah-farewell-epathram

ഷാര്‍ജ : പ്രവാസി സമൂഹം നേടി ത്തരുന്ന വിദേശ മൂലധനത്തെ കുറിച്ചും, അതിന്റെ പുനര്‍ വിന്യാസങ്ങളെ ക്കുറിച്ചും എങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോഴും, ജീവിതത്തിന്റെ ആഹ്ലാദവും സന്താപവും ഏകാന്തനായി മാത്രം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെയും മാനസിക സംഘര്‍ഷങ്ങളെ ക്കുറിച്ച് സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ എം. പി. എ. വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. നീണ്ട 38 വര്‍ഷ ക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എ. പി. ഇബ്രാഹിന് 17/12/2010 വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍് അസോസിയേഷന്‍ ഹാളില്‍ നടന്ന വിപുലമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഏകാന്തനായി പ്രവാസിയും, നാട്ടിലുള്ള നാഥനില്ലാത്ത കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിന്റെ വിഷയമെന്ന നിലയില്‍ തിരിച്ചറിയ പ്പെടേണ്ടതുണ്ട്. ഏറെ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ നേരിടുന്ന അന്യതാ ബോധത്തിന് പരിഹാര മെന്നോണം, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒന്നിച്ചു ചേരാനുള്ള ഒരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍ അനുബന്ധ പ്രഭാഷണം നടത്തി

എ. പി. ഇബ്രാഹിമിന് എ. വിജയ രാഘവനും, ശ്രീമതി സുലേഖ ഇബ്രാഹിമിന് മാസ് വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി ഉഷാ പ്രേമരാജനും പ്രശസ്തി ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എ. പി. ഇബ്രാഹിം.

മാസ് ഷാര്‍ജയുടെ സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സിന്റെ സെക്രട്ടറി, പ്രസിഡന്ട്, കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 മുതല്‍ 98 വരെ 25 വര്‍ഷക്കാലം അബുദാബിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മാസ് എന്നിവയുടെ ഭാഗമായി ഷാര്‍ജയിലെ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തോളം എ. പി. വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

ചടങ്ങില്‍ വെച്ച് 2011 ജനുവരിയില്‍ മാസ് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എ. വിജയരാഘവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രെഷറര്‍ പി. പി. ദിലീപിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.

mass-sharjah-logo

മാസ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം

യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യാസീന്‍ (ഐ. എം. സി. സി.), ജോയ്‌ തോട്ടുംകല്‍ (ഇന്ത്യന്‍ എക്കോസ്), ഉണ്ണി (അജ്മാന്‍ വീക്ഷണം), ബാബു വര്‍ഗീസ് (ഐ. ഓ. സി.), അബ്ദുള്ളക്കുട്ടി (ദല ദുബായ്), പ്രഭാകരന്‍ (ചേതന) എന്നിവരും മാസ് ഷാര്‍ജയുടെ മുന്‍ ഭാരവാഹികളായ മുരളീധരന്‍, ഹമീദ്‌, മാധവന്‍ പാടി എന്നിവരും സംസാരിച്ചു. എ. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ നന്ദിയും രേഖപ്പെടുത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍

November 19th, 2010

jayson-joseph-speaking-epathram

ഷാര്‍ജ : ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍ ജോസഫ്‌ ഇന്ന് വൈകുന്നേരം ഷാര്‍ജയില്‍ പ്രഭാഷണം നടത്തുന്നു. 45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണമെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്കപ്പെടുന്ന വരുടെ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ജയ്സന്‍ ജോസഫ്‌ സംസാരിക്കുന്നത്. ഇന്ന് (നവംബര്‍ 19, വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ട് അദ്ധ്യക്ഷനായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാസ് ചെറുകഥാ ശില്പശാല കാര്യപരിപാടികള്‍

November 3rd, 2010

mass-sharjah-cherukatha-camp-epathram
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.

4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ്‌ എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി  കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.

5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ  വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ്‌ എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല  അവസാനിക്കും.

എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « മലയാളികള്‍ക്ക്‌ ഷാര്‍ജയിലും ഈദ്ഗാഹിന് അനുമതി
Next Page » ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine