തിരുവനന്തപുരം : കൊവിഡ് വ്യാപനം സംസ്ഥാനത്ത് തുടരുന്ന സാഹചര്യ ത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി കളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട തായ മുൻ കരുതലു കൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിച്ച് ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാന ങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗ നിർദ്ദേശ ങ്ങൾ തയ്യാറാക്കിയത്.
941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തു കൾ, 86 മുനിസിപ്പാലിറ്റികൾ, ആറു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നി വിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരി ശീലനം, ഇ. വി. എം. ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന് പ്രസിദ്ധീ കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെ ടുപ്പിന് മുമ്പ് വോട്ടർ പട്ടിക യിൽ പേര് ചേർക്കു ന്നതി നും മറ്റും ഒരു അവസരം കൂടി നൽകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം