മുംബൈ: ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഇന്നലെ ഒരു ഡോളറിന് 53.71 ഇന്ത്യന്‍ രൂപ എന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചത് എന്നാല്‍ ഇന്ന് അത് വീണ്ടും ഇടിഞ്ഞ് 54.30 എന്ന നിലയിലേക്ക് എത്തി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കുറയുവാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. ഇങ്ങിനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഒരു പക്ഷെ ഇത് 55-56 വരെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലൂടെയാണ് ഇന്ത്യന്‍ രൂപ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. രൂപയുടെ വിലയിടിവ് ഇറക്കുമതിയെ കാര്യമായി ബാധിക്കും. എണ്ണക്കമ്പനികളെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതമാകും. പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. രൂപയുടെ മൂല്യശോഷണവും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും തുടര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. ഓഹരിവിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് രൂപയുടെ വിലയിടിവ് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാമെങ്കിലും ഇന്ത്യയില്‍ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകുന്ന വിലവര്‍ദ്ധനവ് തിരിച്ചടിയാകും. എങ്കിലും വിനിമയ നിരക്കില്‍ അപ്രതീക്ഷിതമായി ലഭിച്ച വലിയ ആനുകൂല്യം മുതലാക്കുവാനുള്ള പ്രവണത പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank-rate, banking, financial, money-exchange