അമൃതം ബയോ ഗ്രൂപ്പിന്റെ ഷാര്ജ ഓഫീസ്

April 19th, 2010

ഇന്ത്യയിലും വിദേശത്തും കമ്പനികളുള്ള  അമൃതം ബയോ ഗ്രൂപ്പിന്റെ ഷാര്ജ ഓഫീസ്  ഹിസ്സ് ഹൈനസ്സ് ഷെയ്ക്ക് സെയ്ദ് സുല്ത്താന് അല് ഖാസിമി ഉദ്ഘാടനം ചെയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇമ്മാനുവല്‍ സില്‍ക്ക്സിന്റെ കോട്ടയം ഷോറൂം ഉദ്ഘാടനം ചെയ്തു

April 4th, 2010

ഇമ്മാനുവല് സില്ക്സിന്റെ 1.25ലക്ഷം സ്ക്വയര് ഫീറ്റില് എട്ടു നിലകളുള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടിന് സാമ്രാജ്യം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന് ലാലും ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി ചടങ്ങിന് ഭദ്രദീപം കൊളുത്തി.

കെ.എം.മാണി എം.എല്.എ ആദ്യ വില്പ്പന നിര്വ്വഹിച്ചു.ജോസ് കെ.മാണി എം.പി. എം.എല്.എ.മാരായ വി.എന്.വാസവന്,മോന്സ് ജോസഫ്,കെ.അജിത്,തോമസ് ചായിക്കാടന്,എന് ജയരാജ്,കെ.സി.ജോസഫ്,ജില്ലാ പഞ്ചായത്തു പ്രസിഡന്റു ടി.എന്.രമേശന്,കോട്ടയം മുനിസിപ്പല് ചെയര്പ്പേഴ്സണ് ബിന്ദു സന്തോഷ്കുമാര്,മുനിസിപ്പല് പ്രതിപക്ഷ നേതാവ് പി.ജെ.വര്ഗീസ്,ഓയില് പാം ഇന്ത്യാ ലിമിറ്റഡ് ചെയര്മാന് അഡ്വ.വി.ബി ബിനു,കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റു ടി.ഡി.ജോസഫ് തുടങ്ങിയവര് പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനെത്തുടര്ന്ന് ഫ്രാങ്കോയും സയനോരയും നയിച്ച മ്യൂസിക്ക്ഷോയും അരങ്ങേറി.ഷോറൂമിലെ ആദ്യ നില സാരികള്ക്കും ,രണ്ടാം നില ചുരിദാര് മെറ്റീരിയല്സ്സിനും,മൂന്നാം നില പുരുഷന്മാരുടെ വസ്ത്ര ശേഖരത്തിനുമായി മാറ്റിവെച്ചിരിക്കുന്നു.നാലാം നിലയില് പ്രാര്ത്ഥനാഹാളും കുട്ടികള്ക്കുള്ള കളിസ്ഥലവുമാണ്.

ഇന്ത്യയിലെ എല്ലാ ബ്രാന്റുകളും ഉള്ക്കൊള്ളുന്ന ഏറ്റവും വലിയ മെന്സ് വെഡ്ഡിങ്ങ് ഗ്യാലറിയും ഇമ്മനുവല് സില്ക്സിന്റെ പ്രത്യേകതയാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സിറ്റി എക്സ്‍‍ചേഞ്ചിന്‍റെ എട്ടാമത് ശാഖ

March 21st, 2010

സിറ്റി എക്സ്‍‍ചേഞ്ചിന്‍റെ എട്ടാമത് ശാഖ അബുദാബി ഐക്കാഡ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റേയും മുസ്തഫ സുല്‍ത്താന്‍ എന്‍റര്‍പ്രൈസസിന്‍റേയും സംയുക്ത സംരഭമായ സിറ്റി എക്സ്‍‍ചേഞ്ച് ഷാര്‍ജ ഇന്‍റസ്ട്രിയല്‍ ഏരിയ മൂന്നിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ എസ്. ബാലചന്ദ്രന്‍ ,സിറ്റി എക്സ്‍‍ചേഞ്ച് എംഡി അക്ബാര്‍ മുസ്തഫ സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചു. മിനു സാഹിര്‍, ടിഎസ് മോഹന്‍, അമീര്‍ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖെയില്‍ മാളില്‍

March 16th, 2010

ഗള്‍ഫിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖെയില്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഗ്രാന്‍ ഹൈപ്പര്‍ എന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്‍റേയും അല്‍ ഖൈല്‍ മാളിന്‍റേയും ഉദ്ഘാടനം നാളെയാണ് നടക്കുക. ദുബായ് കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് അതോററ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഖ്യാതിഥിയായിരിക്കും.

അല്‍ ഫത്താന്‍ പ്രോപ്പര്‍ട്ടീസിന്‍റെ ഉടമസ്ഥതയിലുളള പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് അല്‍‍‍ഖൈല്‍ മാള്‍ ആന്‍റ് ഗ്രാന്‍റ് ഹൈപ്പര്‍ . മണി എക്സ്‍‍ചേഞ്ച്. ജ്വലറികള്‍,തൊഴില്‍ , താമസ കുടിയേറ്റ വകുപ്പ് എന്നിവയുടെ കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെ ഉണ്ടാകുമെന്ന് ഉടസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസൂദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍, എംഡി അന്‍വര്‍ അമീന്‍ ചേലാട്ട്, അല്‍ ഫത്താന്‍ ഗ്രൂപ്പ് മാനേജര്‍ ബഷീര്‍ മുഹമ്മദ്, അബൂബക്കര്‍ മുഹമ്മദ്, പി.സൈതലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഹാദി എക്സ്പ്രസ്‌ എക്സ്ചേഞ്ച് രണ്ട് പുതിയ ശാഖകള്‍ ദുബായില്‍ ആരംഭിക്കുന്നു

March 7th, 2010

പ്രമുഖ സ്വകാര്യ ധനവിനിമ സ്ഥാപനമായ ഹാദി എക്സ്പ്രസ്‌ എക്സ്ചേഞ്ച് രണ്ട് പുതിയ ശാഖകള്‍ ദുബായില്‍ ആരംഭിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് ഇന്ത്യയിലെ ബാങ്കിന്‍റെ 576 ബ്രാഞ്ചുകളിലേക്ക് പണം എത്തിക്കാനുള്ള സംവിധാനം ആരംഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹാദി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഹാദി സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ ജി. എ. ഷേണായി, എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. വി. എ. ജോസഫ് ഹാദി എക്സ്‍‍പ്രസ് ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് പോള്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ബാങ്കിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും ഗള്‍ഫ് രാജ്യങ്ങളിലേ പ്രവാസി ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം. ഡി. ഡോ. വി. എ. ജോസഫ് പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 83« First...8910...2030...Last »

« Previous Page« Previous « ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം
Next »Next Page » റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖെയില്‍ മാളില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine