എന്തൊക്കെ പറഞ്ഞാലും ശരി, സംഗതി നോണ്‍ വെജ് ആണെങ്കില്‍ മാത്രമേ വീട്ടുകാര്‍ക്ക് ഒരു ത്രില്‍ ഒള്ളു. ഓഫീസില്‍ നിന്ന് വന്നപ്പോഴേ ഞാന്‍ അനൌണ്‍സ് ചെയ്തു. ഇന്ന് ഡിന്നറിനു ഒരു ഗസ്റ്റ് ഉണ്ട്. ഞാന്‍ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കാന്‍ പോകുന്നു എന്ന്. :-) എല്ലാര്‍ക്കും സന്തോഷം. എന്നാല്‍ അടുത്ത നിമിഷം അത് തീര്‍ന്നു. ഐറ്റം കേട്ടപ്പോഴേ, അയ്യേ.. പീസ് പുലാവോ?? മറ്റൊന്നും കണ്ടില്ലേ..!!! അരുണിന്റെ പ്രതികരണം. :-) തെറ്റ് പറയാന്‍ പറ്റില്ല. നോണ്‍ വെജ് ഇല്ലെങ്കില്‍ സംഗതി ഉഷാറാവില്ല എന്ന പക്ഷക്കാരനാണ് കക്ഷി. ഓക്കേ.. അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസത്തെ ചിക്കന്‍ കറി ഇരിപ്പുണ്ട്. അത് കൂട്ടി അഡ്ജസ്റ്റ് ചെയ്യാം.. എന്നായി ഞാന്‍. മനസില്ലാമനസ്സോടെ അരുണ്‍ സമ്മതിച്ചു. അങ്ങനെ പീസ് പുലാവ് റെഡി. അതും വളരെ എളുപ്പം പണി കഴിഞ്ഞു. ഡിന്നര്‍ കഴിഞ്ഞപ്പോള്‍ ഉണ്ട് അതാ അരുണ്‍ പറയുന്നു, നല്ല പുലാവ് ആയിരുന്നു. ഒരുപാട് കഴിച്ചു.. എഴുന്നേല്‍ക്കാന്‍ വയ്യ:-) ഇതില്‍ പരം ഒരു സന്തോഷം ഉണ്ടോ?
ബസ്മതി -2 കപ്പ്
സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്
ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്)
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു -3
കറുവാപ്പട്ട -3 കഷണം
ഏലക്ക -2
ഉപ്പ് -പാകത്തിന്
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ് ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ് എന്നിവയ്ക്കൊപ്പം വിളമ്പാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dinner, vegetarian, ചോറ്, ലിജി