മസാല ദോശയ്ക്ക് ആഗോള അംഗീകാരം

July 13th, 2012

masaladosa-epathram

ന്യൂയോർക്ക് : മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും സ്വാദ് അറിഞ്ഞിരിക്കേണ്ട പത്ത് വിഭവങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശയും ഇടം പിടിച്ചു. ഹഫിംഗ്ടൺ പോസ്റ്റിന്റെ യാത്രാ ബ്ലോഗിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ നാലാം സ്ഥാനമാണ് മസാല ദോശയ്ക്ക്. ഒരു മാംസഭുക്ക് ഹോട്ടലിൽ കയറി ഒരു സസ്യാഹാരം ആവശ്യപ്പെടുകയാണെങ്കിൽ അത് മിക്കവാറും മസാല ദോശയായിരിക്കും എന്നാണ് മസാല ദോശയെ പറ്റി ഈ പട്ടികയിൽ വിവരിക്കുന്നത്. ചൈനയിൽ നിന്നുമുള്ള പൊരിച്ച താറാവ് വിഭവമായ പെക്കിങ്ങ് ഡക്ക്, ഒച്ചിനെ പാകം ചെയ്ത് ഉണ്ടാക്കുന്ന ഫ്രെഞ്ച് വിഭവമായ എസ്കർഗോ, മാംസവും വഴുതനങ്ങയും പാളികളായി ചീസും മറ്റ് മസാലകളുമിട്ട് നിർമ്മിക്കുന്ന ഗ്രീക്ക് വിഭവമായ മൂസാക്ക, സുക്കിനി പൂക്കൾ വറുത്തെടുത്ത ഇറ്റാലിയൻ വിഭവം, ചുട്ട മാംസം കൊണ്ടുണ്ടാക്കുന്ന ജപ്പാൻകാരുടെ ടെപ്പന്യാകി, മലേഷ്യാക്കാരുടെ സീഫുഡ് വിഭവമായ ലക്സ കറി, പച്ച പപ്പായ കൊണ്ട് തായ്ലൻഡുകാർ തയ്യാറാക്കുന്ന സോം താം, ഓസ്ട്രേലിയാക്കാരും ന്യൂസീലാൻഡുകാരും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന മധുരമൂറുന്ന പാവ്ലോവ, പോർക്കിന്റെ വാരിയെല്ലുകൾ കനലിൽ ചുട്ട് തയ്യാറാക്കുന്ന അമേരിക്കക്കാരുടെ ബാർബെക്യു റിബ്സ് എന്നിവയാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റു വിഭവങ്ങൾ.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തക്കാളി ചമ്മന്തി

November 12th, 2011

dosa-tomato-chutney-epathram

തക്കാളി ചമ്മന്തീന്നു പറയുമ്പോള്‍ അത് പല രീതിയില്‍ ഉണ്ടാക്കാം. ഇത് ഞാന്‍ സ്വയം കണ്ടു പിടിച്ച ഒരു റെസിപ്പി ആണ് . :-) കേട്ടറിഞ്ഞ തക്കാളി ചമ്മന്തി റെസിപികളില്‍ അല്പം മിനുക്കുപണികള്‍ നടത്തി അത്ര തന്നെ. ഇത് ദോശക്കും ഇഡ്ഡലിക്കും നല്ലതാണ്.

നമ്മള്‍ ഗള്‍ഫ്‌ കാര്‍ വളരെ സൂക്ഷിച്ചല്ലേ തേങ്ങാ ചെലവാക്കൂ. 2 ദിര്‍ഹം കൊടുത്താല്‍ കിട്ടുന്ന തേങ്ങയുടെ അളവ് കണ്ടു പച്ചമലയാളിയായ ഞാന്‍ നെഞ്ചത്ത് കൈ വച്ച് പോകും. അപ്പൊ ദോശക്കു തേങ്ങാ ചമ്മന്തിക്ക് പകരം മറ്റു ചമ്മന്തികള്‍ കണ്ടു പിടിക്കേണ്ടത് ദോശയുടെയും നമ്മളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് :-) എന്തായാലും എന്റെ ഈ റെസിപ്പിയില്‍ അല്പം തേങ്ങാ ചേര്‍ക്കുന്നുണ്ട്. കൂടുതല്‍ സ്വാദ് അതാണല്ലോ പ്രധാനം. :-) ഇനി തേങ്ങാ ചേര്‍ക്കാതെയും ഇത് ഉണ്ടാക്കാം. എങ്ങനെ ഉണ്ടാക്കിയാലും നല്ല സ്വാദ് ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

ചേരുവകള്‍

തക്കാളി -ഒരു വലുത്
സവാള-1ഇടത്തരം
വെളുത്തുള്ളി – 1 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂണ്‍ പൊടിയായി അരിഞ്ഞത്
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ -3 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്‍ക്കുക. മുളക്പൊടി മൂത്തു കഴിയുമ്പോള്‍ തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക. തേങ്ങാ ചേര്‍ത്ത് ഇളക്കി ഉടനെ തന്നെ തീ ഓഫ്‌ ചെയ്യുക. ഇത് തണുത്തതിനു ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ദോശയ്ക്കും ഇഡ്ഡലിയ്ക്കും നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും
പുട്ട് »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine