ചേരുവകൾ:
സവാള – 3 എണ്ണം വലുതായി അരിഞ്ഞത്
വെളുത്തുള്ളി – 5 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 എണ്ണം ചെറുതായി അരിഞ്ഞത്
കറി വേപ്പില – 2 തണ്ട്
പച്ച മുളക് – 4 എണ്ണം നടുവേ കീറിയത്
നാടൻ ചിക്കൻ – 1 കിലോ ചെറുതായി മുറിച്ചത്
മല്ലി പൊടി – 3 ടീസ്പൂൺ
മുളക് പൊടി – 1 1 / 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1 1/2 ടീസ്പൂൺ
പെരുംജീരക പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ചൂട് വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില, എന്നിവയുടെ കൂടെ ഉപ്പും ചേർത്ത് വഴറ്റുക. ഇളം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്കു മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ചേർത്ത് ഒന്നുകൂടി വഴറ്റുക. തീ ചെറുതായി വെച്ച് വേണം വഴറ്റാൻ. പൊടികളുടെ പച്ച മണം മാറുന്ന വരെ വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക.10-15 മിനിറ്റ് വേവിച്ച ശേഷം മൂടി മാറ്റി ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ഇളക്കിയതിന് ശേഷം ഒന്ന് കൂടി മൂടി വെച്ച് വേവിക്കുക.ചിക്കൻ അധികം വെന്ത് പോകാതെ സൂക്ഷിക്കണം. തിളച്ചു വരുമ്പോൾ അതിലേക്ക് പൊടിച്ചു വെച്ച കുരുമുളകും പെരുംജീരകവും ചേർക്കുക. ഉപ്പു ആവശ്യത്തിന് ചേർത്ത് 5 മിനിറ്റ് കഴിയുമ്പോൾ സ്‌റ്റോവ് ഓഫ് ചെയ്യുക. രുചികരവും സ്വാദിഷ്ടവുമായ പേപ്പർ ചിക്കൻ കറി തയ്യാർ.
– യാമിക