എല്ലായ്പ്പോഴും ചിക്കന്‍ വയ്ക്കുമ്പോ ഒരേ സ്വാദ്. ഒരു വ്യത്യസ്തത ഇല്ല.. :( പെപ്പര്‍ ചിക്കന്‍ പലപ്പോഴും ഹോട്ടലില്‍ നിന്നും കഴിച്ചിട്ടുണ്ട്. ഇത് വരെ വച്ച് നോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായിട്ട് പെപ്പര്‍ ചിക്കന്‍ ട്രൈ ചെയ്തു. പല റെസിപ്പികള്‍ റെഫര്‍ ചെയ്തു. എന്റേതായ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. വച്ച് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. വളരെ ഈസിയായി വയ്ക്കാം.. കേരള പൊറോട്ട ഉണ്ടാക്കി അതിന്റെ കൂടെ കഴിച്ചു.. :-)
ചേരുവകള്‍
ചിക്കന്‍ – അര കിലോ
സവാള – രണ്ടു വലുത്
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അഞ്ചു മിനുറ്റ് മൂടി വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി അര കപ്പ് വെള്ളവും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചിക്കന്‍ പാതി വേവ് ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും, ഗരംമസാലയും ചേര്‍ത്ത് ഇളക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ നല്ലതാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dinner, കേരളാ സ്പെഷ്യല്‍, കോഴി, ലിജി
Vaayichittu valare nallathu.nallathu pole recipe present cheythu
ലൈല
കേരളാ പൊറോട്ട ഉണ്ടാക്കാനുള്ള റെസിപ്പി ഇവിടെ നോക്കുക http://epathram.com/food/02/12/225051-kerala-porotta.html
കേരളാ പൊറോട്ട എങ്ങിനെയാ ഉണ്ടാക്കിയത്?