നല്ല നെയ്മീന്‍ കിട്ടുമ്പോ, കുടംപുളി ഒക്കെ ഇട്ടു നല്ല ‘തറവാടി മീന്‍കറി’ വയ്ക്കുന്നതിനു പകരം എരിവും പുളിയും ഇല്ലാത്ത ഗ്രില്ഡ് ഫിഷ് തന്നെ ഉണ്ടാക്കണോ?? :-) ഫിഷ് ഗ്രില്‍ ചെയ്യാം എന്ന് പറയുമ്പോള്‍ വീട്ടുകാരുടെ റെസ്പോണ്‍സ് ഇങ്ങനെയാണ്.. അവരെ തെറ്റ് പറയാന്‍ പറ്റില്ല.. ഇതിനു മുന്‍പൊക്കെ ബാര്‍ബിക്ക്യു പാര്‍ട്ടികള്‍ക്ക് പോയി ഞങ്ങള്‍ ചുട്ട മല്‍സ്യം കഴിച്ചിട്ടുണ്ട്. അങ്ങ് കഴിക്കാം എന്നല്ലാതെ അതിനു പറയത്തക്ക രുചി ഉള്ളതായി തോന്നിയിരുന്നില്ല. എന്തായാലും വനിതയുടെ ഏതോ ഒരു ലക്കത്തില്‍ ഗ്രില്ഡ് ഫിഷ് റെസിപ്പി കണ്ടു. പിന്നത്തെ പ്രാവശ്യം നെയ്മീന്‍ വാങ്ങിയപ്പോള്‍ വെറും 3-4 പീസ് ഞാന്‍ മാറ്റി വച്ചു. ഗ്രില്ഡ് ഫിഷ് ഒന്ന് ചെയ്തു നോക്കാം എന്ന് വച്ചു. റെസിപ്പി എന്റെ ഇഷ്ടത്തിനു ഞാന്‍ ഒന്ന് മോഡിഫൈ ചെയ്തിട്ടുണ്ട്. എനിക്ക് വീട്ടില്‍ ഗ്രില്‍ ചെയ്യാനുള്ള സംവിധാനം ഇല്ല. ഈ റെസിപ്പി അനുസരിച്ച് ഗ്യാസില്‍ ഉണ്ടാക്കാം. അത് കണ്ടപ്പോ എന്റെ ആഗ്രഹം കലശലായി. സാധാരണ ഗ്രില്‍ ഫിഷില്‍ എണ്ണ ചേര്‍ക്കാറില്ല. ഗ്യാസില്‍ ഉണ്ടാക്കുന്നത് കാരണം അല്പം എണ്ണ ചേര്‍ക്കാതെ പറ്റില്ല. അങ്ങനെ ആയതുകൊണ്ട് ഇനി ഇതിനെ ഗ്രില്ഡ് ഫിഷ് എന്ന് വിളിക്കാന്‍ നിങ്ങള്ക്ക് വിഷമം ഉണ്ടെങ്കില്‍ വേറെ എന്തെങ്കിലും വിളിക്കാം.. :-) എന്തായാലും ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഒട്ടുമുക്കാലും കഴിച്ചത് എന്റെ കുഞ്ഞിപ്പെണ്ണ് ഹയാ ആണ്… :-) എല്ലാവരും അവള്‍ടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു തിന്നേണ്ടി വന്നു… വളരെ സിമ്പിള്‍ ആയ ഈ ഗ്രില്ഡ് ഫിഷ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കു..
ചേരുവകള്‍
മുള്ളില്ലാത്ത മല്‍സ്യം – 250 ഗ്രാം (കിംഗ് ഫിഷ്, ഹമ്മൂര്‍ എന്നിവയാണ് നല്ലത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂണ്‍
കുരുമുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ചെറുതായി അരിഞ്ഞത് – അര കപ്പ്
ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി 3 ഇഞ്ചു കഷണങ്ങളായി കനം കുറഞ്ഞു മുറിക്കുക. ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു മണിക്കൂര്‍ നേരത്തേക്ക് ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്കു അര ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചു ചുറ്റിക്കുക. അത് ചൂടാകുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ പാനില്‍ നിരത്തുക. തീ വളരെ കുറച്ചു വച്ചു പാത്രം മൂടി വയ്ക്കുക. ഇരു വശവും മൊരിഞ്ഞ് കഴിയുമ്പോള്‍ വാങ്ങാം. പുഴുങ്ങിയ പച്ചക്കറികള്‍ (ഉരുളകിഴങ്ങ്, ബീന്‍സ്, കാരറ്റ്, ബ്രോക്കൊളി) ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കൊപ്പം വിളമ്പാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: seafood, side dishes, ലിജി
ഹ ഹ ഏറ്റവും ഇഷ്ടപെട്ടത് ഇത് പറഞ്ഞിരിക്കുന്ന രീതിയാണ് …നര്‍മ്മത്തില്‍ പൊതിഞ്ഞു ..ഒട്ടും അടിക്കു പിടിക്കാതെ കറക്റ്റ് വേവില്‍ വിളമ്പി വച്ച് തന്നു ……
നന്നായിരിക്കുന്നു