ഇന്നലെ ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ സാബിറ ആന്റി ഒരു പെട്ടി ഈന്തപ്പഴം കൊണ്ടുവന്നു തന്നു. ഞാനും ഹയകുട്ടിയും കൂടി കയറി ഇറങ്ങി തിന്ന് അത് പകുതിയാക്കി. ഇന്ന് രാവിലെ മുതല്‍ അല്‍പ്പം പായസം കുടിക്കാന്‍ ഒരു മോഹം. ആപ്പ ഊപ്പ പായസം ഒന്നുമല്ല.. ചെറുപയര്‍ പരിപ്പ് പായസം. :-) വൈകുന്നേരം ഉണ്ടാക്കാം എന്ന് വച്ചു. ഉച്ചമയക്കം ഒക്കെ കഴിഞ്ഞ് എണീറ്റ് വന്നപ്പോള്‍ ഭയങ്കര മടി. എന്നാല്‍ പായസം കഴിക്കാനുള്ള കൊതിയ്ക്ക് ഒരു കുറവുമില്ല. അപ്പോഴതാ നമ്മുടെ ഈന്തപ്പഴം ബാക്കി ഇരിക്കുന്നു. മോനെ… മനസ്സില്‍ ലഡ്ഡു പൊട്ടി. :-) ഇന്നത്തെ പായസത്തിലെ ഹീറോ ഇവന്‍ തന്നെ. ഈന്തപ്പഴം പായസം :-) ഇതിനു മുന്‍പ് ഉണ്ടാക്കിയിട്ടില്ല. എങ്കിലും ഏകദേശം ഒരു ഐഡിയ വച്ചു അങ്ങ് ഉണ്ടാക്കി.. വളരെ എളുപ്പത്തില്‍ നല്ല സ്വാദുള്ള പായസം റെഡി.. :-)
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: desserts
ഈസി , ഹെല്‍തി , ഇന്നു എന്തായലും പരീക്ഷിയ്ക്കനം.
പാചകം എന്ന പംക്തി വളരെ നന്നായിട്ടുണ്ട്.ആശംസകള്‍