ഞാന്‍ എന്റെ തക്കാളി മോര് കറി പോസ്റ്റില്‍ പറഞ്ഞ പോലെ പലതരത്തില്‍ മോര് കറി ഉണ്ടാക്കാം. ഇതാ കുമ്പളങ്ങ ചേര്‍ത്ത് തേങ്ങാ അരച്ച് തനി നാടന്‍ സ്റ്റൈലില്‍ ഉള്ള ഒരു മോര് കറി.
ചേരുവകള്‍
കുമ്പളങ്ങ ചതുരത്തില്‍ മുറിച്ചത് – 200 ഗ്രാം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തേങ്ങ – അര മുറി
ജീരകം – അര ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മോര് – ഒരു കപ്പ്
ഉലുവ – കാല്‍ ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
വേപ്പില – 2 തണ്ട്
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുമ്പളങ്ങ ക്യൂബ്സ് ആയി മുറിച്ച് കാല്‍ ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും മൂന്നു പച്ചമുളക് കീറിയതും ഇട്ട് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. അരമുറി തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ അരച്ച് കുമ്പളങ്ങ വെന്താല്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തേങ്ങ വേവുമ്പോള്‍ ഒരു കപ്പ് മോര് ചേര്‍ക്കുക. കുറഞ്ഞ തീയില്‍ 3 – 4 മിനിറ്റ് ഇളക്കുക. തീ ഓഫ് ആക്കി കാല്‍ ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ കടുക്, നാല് ചെറിയ ഉള്ളി, 2 തണ്ട് വേപ്പില എന്നിവ എണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.
കുറിപ്പ് : ജീരകത്തിന്റെ സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് അര ടീസ്പൂണിന് പകരം ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ക്കാവുന്നതാണ്.
അയച്ചു തന്നത് – പ്രീത
- ലിജി അരുണ്‍
ജീരകം എന്നാൽ വലുതാണോ ചെറുതാണോ
തൈരഹ് എത്ര ലിട്ട്ടര്‍ വേന്നം സൂജിപ്പിചിട്ട്ല്ലാല്ലൊ???