അബുദാബി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചുണ്ടായ വാഹനാ പകടത്തില്‍ മരണ പ്പെട്ടിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ സഖാഫി യുടെ കുടുംബ ത്തിനായി അബുദാബി എസ്. വൈ. എസ്. കമ്മിറ്റി സമാഹരിച്ച ധന സഹായം, എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ സഖാഫി യുടെ പിതാവിന് കൈമാറി. തദവസരത്തില്‍ അബൂ ദാബി എസ്. വൈ. എസ്. മര്‍ക്കസ് ഭാരവാഹികളും ആതവനാട് മഹല്ല് പ്രതിനിധികളും സന്നിഹിതരായിരുന്നു.

എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ശിഹാബുദ്ദീന്‍ സഖാഫി യുടെ വീട്ടില്‍ എത്തി ധന സഹായം കൈമാറി.
സുന്നി മര്‍കസ് അബൂദാബി ഓഫീസ് മുന്‍ സെക്രട്ടറിയും എസ്. വൈ. എസ്. സജീവ പ്രവര്‍ത്തക നുമായിരുന്നു പരേതന്‍.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, അബുദാബി, ചരമം, സാമൂഹ്യ സേവനം