അബൂദാബി: തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് പാകിസ്ഥാനി ബസ്സ് ഡ്രൈവര്‍ അടക്കം നാലുപേര്‍ മരിച്ചു. മരിച്ച മറ്റു മൂന്നു പേര് ഇന്ത്യക്കാരാണ്. രണ്ടു പേര് സംഭവ സ്ഥലത്തും മൂന്നാമത്തെ ആള് ആശുപത്രി യിലുമാണ് മരിച്ചത്.
അപകട ത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതര മാണ്. മരിച്ച വരില്‍ മലയാളി കള്‍ ഉള്‍പ്പെട്ടതായി അറിവില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അബൂദാബി ഭാഗത്തേക്ക് തൊഴിലാളി കളെ കൊണ്ടു പോവുക യായിരുന്ന ബസ്സ് മുസഫ അല്‍ ശഅബിയ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞത്. രണ്ടു ഇന്ത്യ ക്കാരും ബസ്സ് ഡ്രൈവറും തല്‍ക്ഷണം മരിച്ചി രുന്നു. ഗുരുതര മായി പരിക്കേറ്റ ആറു പേരെ അല്‍ മഫ്റഖ് ആശുപത്രി യിലേക്ക് മാറ്റി. പരിക്കേറ്റവര്‍ എല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വരാണ്. മൃതദേഹ ങ്ങള് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി യിലെ മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുക യാണ്.
-