Tuesday, July 13th, 2010

ഗള്‍ഫ്‌ ഓര്‍ത്തഡോക്സ്‌ യുവജന സമ്മേളനം

GOYC-logo-epathramഅബുദാബി :  അഞ്ചാമത് ഗള്‍ഫ്‌ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം 2010 സെപ്തംബര്‍ 9, 10, 11 തീയതി കളില്‍ അബുദാബി  സെന്‍റ്. ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌  കത്തീഡ്രലില്‍ വെച്ച് നടക്കുന്നു. പരിശുദ്ധ മോറാന്‍ മാര്‍ ബസ്സേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവാ മുഖ്യ രക്ഷാധി കാരി യായി വിപുല മായ ഒരു കമ്മിറ്റി തന്നെ ഈ പരിപാടി യുടെ വിജയകര മായ നടത്തി പ്പിനായി രൂപീകരിച്ചു. സമ്മേളന ത്തിന്‍റെ മുന്നോടി യായി ജി. ഓ. വൈ. സി.  ലോഗോ പ്രകാശനം ആലുവ യില്‍ നടന്നു.

GOYC-logo-release-epathram

അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത ലോഗോ പ്രകാശനം ചെയ്യുന്നു

അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത ലോഗോ പ്രകാശനം  നിര്‍വ്വഹിച്ചു. സമ്മേളന ത്തിന്‍റെ മുന്നോടി യായി നിരവധി പരിപാടി കള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. തിരുവനന്ത പുരം. വെട്ടിക്കല്‍ ദയറാ, ദല്‍ഹി എന്നിവിട ങ്ങളി ലായി മേഖലാ സമ്മേളന ങ്ങളും, ഓര്‍ത്ത ഡോക്സ് യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അഖില മലങ്കര അടിസ്ഥാന ത്തില്‍ നടത്തുന്ന ക്വിസ് മത്സരവും ഉണ്ടാകും. ക്വിസ്‌ മത്സര ത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന  ടീമിന് ഗള്‍ഫ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുക്കു വാനുള്ള അവസരവും കാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാ പത്രവും ലഭിക്കും.

വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജി. ഓ. വൈ. സി.  യുടെ http://www.goyc2010.com/ വെബ്സൈറ്റ്‌ തയ്യാറാക്കി.

GOYC-web site launched-epathram

റവ. ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍ വെബ്സൈറ്റ്‌ ഉദ്ഘാടനം ചെയ്യുന്നു.

സെന്‍റ്. ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌  കത്തീഡ്രല്‍ വികാരി റവ. ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍ ഈ സൈറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സമ്മേളന ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഈ സൈറ്റില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ലഭിക്കും.

പ്രകൃതി യെ സംരക്ഷിക്കാന്‍ സഭ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിസ്ഥിതി കമ്മീഷന്‍റെ ഭാഗമായുള്ള ബോധ വല്‍കരണ പരിപാടി കളും ചര്‍ച്ച കളും ഈ സമ്മേളന കാലത്ത് നടക്കും. “സമാധാനത്തിന്‍റെ വൈരുദ്ധ്യാത്മികത” എന്ന വിഷയ ത്തില്‍ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസുകളും അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, കരകൌശല പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം അറിയിക്കൂ to “ഗള്‍ഫ്‌ ഓര്‍ത്തഡോക്സ്‌ യുവജന സമ്മേളനം”

  1. Bino V John says:

    Please Publish simialr NEws from SGOC Abu Dhabi. Good Coverage of the entire activity. Great

  2. Reji Mathew says:

    Thanks Mr.Abdul Rahman for publishing this news
    more details pls visit http://www.goyc2010.co.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine