ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന് ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.
ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്‍. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.
ഇരുനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അല്‍ ബയാന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന് സംഘടിപ്പിച്ച ഓണം – ഈദ് ആഘോഷങ്ങളോ ടനുബന്ധിച്ചാണ് നൃത്ത രൂപം അരങ്ങേറിയത്. നേരത്തെ വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കളികള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി തിരുവാതിര കളി, വടം വലി ,മ്യൂസിക്ക് ചെയര്‍ മത്സരങ്ങളും അരങ്ങേറി.
സൌജന്യ മെഡിക്കല്‍ ക്യാമ്പ്, പരിപാടിക ള്‍ക്കിടയിലുള്ള ഓരോ മണിക്കൂറിലും നറുക്കെടുത്ത് വിജയികള്‍ക്ക് ഹോം തിയ്യറ്റര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍, വിപുലമായ ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.
ആറ് വയസ്സിനുള്ളില്‍ എണ്ണൂറിലധികം ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയ അഭിരാമി ആയിരുന്നു ഈദ് – ഓണാഘോഷങ്ങള്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചത്. മിസ്സ് റാണി പരിപാടികള്‍ നിയന്ത്രിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായിരുന്നു പരിപാടികള്‍ നടന്നത്.
- ജെ.എസ്.
(അയച്ചു തന്നത് : ഓ.എസ്.എ. റഷീദ്)