ദുബായ് : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാള ദിനാഘോഷം സ്വതന്ത്ര ജേണല്‍ സലഫി ടൈംസ് വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അല ഖിസൈസില്‍ വിജയകരമായി നടന്നു.
ഷാര്‍ജ ലോക പുസ്തകോത്സവത്തില്‍ സംബന്ധിക്കാനും ഗള്‍ഫ് സുഹൃദ് സന്ദര്‍ശനത്തിനും എത്തിയ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംസ്ഥാന പ്രസിഡണ്ട് എ. കെ. എ. റഹിമാന്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം മലയാള മാസിക ചീഫ് എഡിറ്ററും ഇരുന്നൂറോളം പ്രസിദ്ധീകരിക്കപ്പെട്ട വിശിഷ്ട കൃതികളുടെ ഗ്രന്ഥ കര്‍ത്താവും കൂടിയാണ് എ. കെ. എ. റഹിമാന്‍. മലയാള ഭാഷയെയും സംസ്കാരത്തെയും യഥാര്‍ഹം നെഞ്ചിലേറ്റി ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ പ്രവാസി സമൂഹം പൊതുവായി അത് സ്വാംശീകരിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഇവിടത്തെ പ്രത്യേക തൊഴില്‍ സാഹചര്യത്തിലും സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും നിരന്തരം ഈദൃശ കൈരളി സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രക്രിയയായി അനുഷ്ഠിച്ചു വരുന്നതായി മനസ്സിലാക്കിയ നിറ ചാരിതാര്‍ത്ഥ്യത്തിലാണ് ഞങ്ങള്‍ എന്നും ഉല്‍ഘാടന പ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ ബഷീര്‍ തിക്കോടി അദ്ധ്യക്ഷനായിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ആലപ്പുഴ അഹമ്മദ് കാസിം, ദുബായ് വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ് തോമസ്, മൊഹമ്മദ് വെട്ടുകാട്, നിസാര്‍ സെയ്ദ് കായംകുളം, പി. യു. ഫൈസു, റൈബിന്‍ ബൈറോണ്‍, പാനായിക്കുളം നിസാര്‍, ഷമി ബഷീര്‍, സുനിത നിസാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന, സാംസ്കാരികം, സാഹിത്യം