അബുദാബി: തന്‍റെ സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച പ്രതിഭാ ധനനായ കലാകാരനായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന് ശക്തിയുടെ വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ആയിശ യിലൂടെ, മാനിഷാദ യിലൂടെ, ഇമ്പമേറിയ നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങളുടെ സര്‍ഗ്ഗ സംഗീത ത്തിലൂടെ മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത വരെ പോലും ഹര്‍ഷ പുളകിതരാക്കിയ വയലാറിന്‍റെ കവിതകളില്‍ കണ്ടു വരുന്ന സ്നേഹത്തില്‍ അധിഷ്ടിത മായ ദര്‍ശനം എല്ലാ ജീവിത ദുരന്ത ങ്ങളിലും അതിജീവന ശക്തി പകരുന്ന ശമനൌഷധം ആണെന്ന് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു.
പൊതു പ്രവര്‍ത്തനം, അതെത്ര നിസ്സാരമായാലും ഒരിക്കലും നിഷ്ഫലമാകില്ല എന്ന് മാക്സിം ഗോര്‍ക്കിയെ പോലെ ഉറച്ചു വിശ്വസിച്ചിരുന്ന കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും നടനും കര്‍ഷകനും സര്‍വ്വോപരി സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ചെറുകാട് എന്ന് ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍ തന്‍റെ ചെറുകാട് അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സിക്രട്ടറി റഫീഖ് സക്കറിയ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം