സ്നേഹ സംവാദം ശ്രദ്ധേയമായി

December 23rd, 2010

zubair-pediekkal-epathram

ദുബായ്‌ : ബര്‍ദുബായ്‌ ഷിന്‍ഡഗയിലുള്ള ഹെറിറേറജ്‌ വില്ലേജ്‌ അങ്കണത്തില്‍ നടന്ന സ്നേഹ സംവാദം ഏറെ ശ്രദ്ധേയമായി. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ ഡിപാര്‍ട്ട്‌മന്റും ബര്‍ദുബൈ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാ മത വിഭാഗങ്ങളില്‍ പെട്ടവരും ശ്രോതാക്കളായെത്തി. ചോദ്യങ്ങള്‍ ചോദിച്ചും സംശയ നിവാരണം നടത്തിയും സ്നേഹ സംവാദം  ചര്‍ച്ചയുടെ ലോകത്തേക്ക്‌ വാതില്‍ തുറന്നു.

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ കോര്‍ഡിനേററര്‍ സുബൈര്‍ പീടിയേക്കല്‍ സ്നേഹ സംവാദത്തിനു നേതൃത്വം നല്‍കി.

എല്ലാ കാലത്തും നില നിന്നിരുന്ന യഥാര്‍ത്ഥ്യമാണ്‌ ഏക ദൈവ വിശ്വാസമെന്നും, ഇസ്ലാമിലാണ്‌ അതിന്റെ അവക്രമായ രൂപം ദര്‍ശിക്കുകയെന്നും സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ദര്‍ശനമാണതെന്നും മുഹമ്മദ്‌ നബിയാണ്‌ ഈ മഹദ്‌ ദര്‍ശനം പരിചയ പ്പെടുത്തുവാന്‍ ദൈവം നിശ്ചയിച്ച അവസാനത്തെ പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. ഏക ദൈവ വിശ്വാസം സത്യസന്ധമായി ഉദ്ഘോഷിക്കുന്ന ദൈവിക വചനങ്ങളാണ്‌ ഖുര്‍ആണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര സെഷനുമുണ്ടായിരുന്നു.

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി. സി. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍, ആരിഫ്‌ സൈന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ദുബായ്‌ ടൂറിസം & കൊമേര്‍സ്‌ വിഭാഗം സീനിയര്‍ എക്സിക്യകൂട്ടീവ്‌ അര്‍ഷദ്‌ ഖാന്‍ സംസാരിച്ചു.

ഷാര്‍ജ, അല്‍മനാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്നേഹ സംവാദ പരിപാടിക്കും സുബൈര്‍ നേതൃത്വം നല്‍കി. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ യു. എ. ഇ. യില്‍ സ്നേഹ സംവാദം സംഘടിപ്പിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോക്ഷം ഏക ദൈവ ആരാധനയിലൂടെ

December 22nd, 2010

ദുബായ്‌ : ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്‌ ദേര അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന പൊതു പരിപാടിയിലും  “മോക്ഷം ഏക ദൈവ ആരാധനയിലൂടെ” എന്ന വിഷയത്തില്‍ പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രഭാഷണം നടത്തും. ദേര ബറഹ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സ്വലാഹി അദ്ധ്യക്ഷത വഹിക്കും.

ഖുസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെള്ളിയാഴ്ച രാത്രി 7.45നു സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിലും ശാഫി സ്വലാഹി പ്രസംഗിക്കും. വിഷയം : “ആരാണ്‌ യഥാര്‍ത്ഥ വിശ്വാസി?” ഖുസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ ഹുസൈന്‍ കക്കാട്‌ അദ്ധ്യക്ഷത വഹിക്കും. ജനുവരി ആദ്യ വാരം കോട്ടക്കലില്‍ നടക്കുന്ന എം. എസ്‌. എം. കേരള സ്റ്റുഡന്‍സ്‌ കോണ്‍ഫ്രന്‍സ്‌ പ്രചരണത്തിന്റെ ഭാഗമായാണ്‌ പ്രസ്തുത പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 04 272 2723 (ദേര മനാര്‍ സെന്റര്‍), 04 263 3391 (ഖുസൈസ്‌ ഇസ്ലാഹി സെന്റര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി പ്രഭാഷണം : ശാഫി സ്വബാഹി പ്രസംഗിക്കും

December 22nd, 2010

ദുബായ്‌ : ദേര അല്‍ ബറഹയിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഇന്ന് (ബുധന്‍) രാത്രി 7.30നു പ്രമുഖ യുവ പണ്ഡിതന്‍ ശാഫി സ്വബാഹി പ്രസംഗിക്കും. ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണു സംഘാടകര്‍. സ്ത്രീകള്‍ക്ക്‌ മാത്രമാണു പ്രവേശനം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാന്തര മാധ്യമ സാധ്യത അവഗണിക്കാന്‍ ആവില്ല

December 12th, 2010

abdulla-yosuf-al-ali

ദുബായ്‌ : ഖിസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന പ്രവണതകളെ കുറിച്ച്‌ ഒരേ പോലെ ആശയും ആശങ്കയും രേഖപ്പെടുത്തി ശ്രദ്ധേയമായി. ഖിസൈസ്‌ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന സെമിനാര്‍ ദുബായ്‌ ഇസ്ലാമിക്‌ അഫയേര്‍സിലെ ഇസ്ലാമിക്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗം തലവന്‍ അബ്ദുല്ല യൂസഫ്‌ അല്‍ അലി ഉദ്ഘാടനം ചെയ്തു. ഉറവിടം അന്വേഷിക്കാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്‌ ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. പൊതു നന്മ ഉദ്ദേശിച്ചായിരിക്കണം മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ നിഖില മേഖലയിലും വന്ന അപഭ്രംശം മാധ്യമ രംഗത്തും സംഭവിച്ചിട്ടുണ്ടെന്നും, മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പ്രലോഭനങ്ങള്‍ക്ക്‌ വശംവദരാകാതെ ജനപക്ഷത്തു നിന്ന്‌ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും ജനകീയത സമാന്തര മീഡിയക്കുള്ള സാധ്യതയുണ്ടാക്കിയെന്നും, അത്‌ കാണാതെ പോകരുതെന്നും ഗ‍ുണത്തേക്കാളേറെ ഇത്‌ ഒരു പക്ഷെ ദോഷ ഫലം ചെയ്തേക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

“മാധ്യമ ലോകവും ധാര്‍മ്മികതയും” എന്ന വിഷയത്തിലുള്ള പ്രമേയം ആരിഫ്‌ സെയ്ന്‍ അവതരിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അബ്ദുല്‍മജീദ്‌ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഖിസൈസ്‌ ഇസ്ലാഹി സെന്റര്‍ സാംസ്കാരിക വിഭാഗമാണു സെമിനാര്‍ സംഘടിപ്പിച്ചത്.
ജലീല്‍ പട്ടാമ്പി (മിഡിലീസ്റ്റ്‌ ചന്ദ്രിക), രമേശ്‌ പയ്യന്നൂര്‍ (ഏഷ്യാനെറ്റ്‌), റഹ്മാന്‍ എളംഗമല്‍ (മാധ്യമം), ബഷീര്‍ തിക്കോടി, സബാ ജോസഫ്‌, കെ. എ. ജബ്ബാരി, ശിഹാബ്‌ പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ. പി. അബ്ദുസ്സമദ്‌ സാബീല്‍ (പ്രസിഡന്റ്‌, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), സി. ടി. ബഷീര്‍ (ജ: സെക്രട്ടറി, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), വി. കെ. സക്കരിയ്യ (ചെയര്‍മാന്‍, അല്‍മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍) എന്നിവരില്‍ നിന്നും അതിഥികള്‍ ഉപഹാരം ഏറ്റു വാങ്ങി. ഖിസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍

November 3rd, 2010

ദുബായ്‌ : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡണ്ടായി എ. പി. അബ്ദുസ്സമദ് സഅബീലും ഷാര്‍ജ ജനറല്‍ സെക്രട്ടറിയായി സി. ടി. ബഷീറും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുറഹ്മാന്‍ പറവന്നൂര്‍ ആണ് ട്രഷറര്‍. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി 2011 – 2013 വര്‍ഷത്തേയ്ക്കുള്ള മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ap-abdussamad

എ. പി. അബ്ദുസ്സമദ് സഅബീല്‍

ct-basheer-abdurahman-pavannur

സി. ടി. ബഷീര്‍, അബ്ദുറഹ്മാന്‍ പറവന്നൂര്‍

വൈസ്‌ പ്രസിഡണ്ടുമാരായി അബ്ദു റഹിമാന്‍ ചീക്കോന്ന്, ഹുസൈന്‍ കക്കാട് എന്നിവരെയും, സെക്രട്ടറിമാരായി ടി. അബ്ദു റഹ്മാന്‍ (ഇസ്ലാമിക്‌ സ്റ്റഡീസ്, ഓര്‍ഗനൈസേഷന്‍), പി. സി. കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ (ഫൈനാന്‍സ്‌), പി. എ. നസീര്‍ (വിവര സാങ്കേതികം), നിസാര്‍ എന്‍. വി. (ദഅവ), ആരിഫ്‌ സെയ് ന്‍ (മീഡിയ, മീറ്റിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. സി. സഈദ്‌ ഒര്‍ഗനൈസറാണ്. കൂടാതെ നോബ്‌ള്‍ എഡുക്കേഷന്‍ ട്രസ്റ്റ്, അല്‍ മനാര്‍ സ്റ്റഡി സെന്റര്‍ എന്നിവക്കുള്ള സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഭാരവാഹികള്‍ ഉള്‍പ്പെടെ 45 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഹുസൈന്‍ കക്കാട് തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഉദ്ബോധനം നടത്തി. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സ്വാഗതവും ടി. അബ്ദു റഹിമാന്‍ നന്ദിയും പറഞ്ഞു. നേരത്തെ ചേര്‍ന്ന പഴയ എക്സിക്യൂട്ടിവ്‌ വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും അംഗീകരിച്ചു പാസാക്കി.

പഴയ കമ്മിറ്റി പ്രസിഡണ്ട്, ജന. സെക്രട്ടറി, ഖജാന്‍ജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരെ അതേ സ്ഥാനത്തേയ്ക്ക്‌ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അബ്ദുസ്സമദ് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ആകുന്നത്. ഇസ്ലാഹി സെന്ററിനു പുറമേ നിരവധി സാംസ്കാരിക ജീവ കാരുണ്യ സംഘടനകളുമായും അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജന. സെക്രട്ടറി സി. ടി. ബഷീര്‍ സെന്ററിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« എഴോം കുടുംബ സംഗമം
അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine