അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്‌

March 17th, 2010

അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.

സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്

പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു.

ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്.
ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍.

എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു.

ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട്
ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്.
അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. വൈ. സി. സി. ‘കേരള സെവന്‍സ് 2010’ കോപ്പി കോര്‍ണര്‍ ജേതാക്കള്‍

March 16th, 2010

അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ ‘കേരള സെവന്‍സ് 2010’ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ്‌ ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്.
കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാരുണ്യത്തിന്റെ പ്രവാചകന്‍

March 11th, 2010

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ്‌ ചീഫ്‌ എഡിറ്ററുമായ പി. എം. കെ. ഫൈസി, ‘കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു

March 9th, 2010

abudhabi-book-exhibitionഅബുദാബി: അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്റെ അധിപന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
 
ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു.
 
മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്.
 
ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്.
 
മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും ‘കിത്താബ് സോഫ’ പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു ‘കിത്താബ് സോഫ’.
 
ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു,
 
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി.

 
ഷാഫി മുബാറക്‌
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും

March 9th, 2010

Payyanur Souhruda Vediഅബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
 
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ്‌ കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 13 of 18« First...1112131415...Last »

« Previous Page« Previous « അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു.
Next »Next Page » ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine