എം.ടി.ക്ക് അബുദാബിയില്‍ സ്വീകരണം

March 3rd, 2010

അബുദാബി: ഇരുപതാമത്‌ അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശ്വ വിഖ്യാത സാഹിത്യകാരന്‍ പത്മ ഭൂഷന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക്‌ ഇന്ന്‌ രാത്രി 8 മണിക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. തൃശ്ശൂര്‍ കറന്റ്‌ ബുക്സിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ പിപിന്‍ തോമസ്‌ മുണ്ടശ്ശേരിയും ചടങ്ങില്‍ സമ്പന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം

March 3rd, 2010

abudhabi-international-book-fairഅബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
 
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു.
 
ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
 
മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി ‘കിത്താബ് സോഫ’ പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് ‘കിത്താബ് സോഫ’.
 
ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെ

March 3rd, 2010

അബുദാബി: യു. എ. ഇ .യിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് വേനലവധി. സ്‌കൂള്‍ അവധിക്കാലത്തിനനുസരിച്ചാണ് യു. എ .ഇ. യിലെ പ്രവാസി സമൂഹം നാട്ടിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. റമദാന്‍ നോമ്പും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സ്നേഹ സ്വരം’ അബുദാബിയില്‍

February 25th, 2010

Bakhta-Valsalanഅബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന ‘സ്നേഹ സ്വരം’ എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി – 050 411 66 53
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് മുബാറക്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു

February 25th, 2010

shk-mubarakഅബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
 
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ്‌ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 14 of 18« First...1213141516...Last »

« Previous Page« Previous « കാക്കനാടന് പുരസ്കാരം നല്‍കും
Next »Next Page » ‘സ്നേഹ സ്വരം’ അബുദാബിയില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine