ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി  യു. എ. ഇ. ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍  ദുബായ്  ഗുസൈസിലുള്ള അല്‍ ഹസന്‍ ഓഡിറ്റോറിയത്തില്‍ (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്) വെച്ച്  വിവിധ കലാ – കായിക പരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍ (പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.
വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും. കൂടാതെ ഗാനമേളയും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും.
പൊന്നാനി എം. ഇ. എസ്. കോളേജ് മലയാളം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാനുമായ പ്രോഫസര്‍ എം. എം. നാരായണന്‍ പൊന്‍ഫെസ്റ്റ് 2010 ന്റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നതായിരിക്കും.
യു. എ. ഇ. യിലുള്ള എല്ലാ എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ 3 മണിക്കു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 4562123, അബുബക്കര്‍ – 050 6501945, അക്ബര്‍ പാറമ്മല്‍ – 050 6771750, ഗിരീഷ് മേനോന്‍ – 050 3492088, സലിം ബാബു – 050 7745684.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ദുബായ് : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത് ഫുഡ് കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
അബുദാബി:  അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ‘ഹൃദയ സ്വരങ്ങള്‍’ അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറി. പ്രക്ഷേപണ  കലയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന ഏഷ്യാനെറ്റ് റേഡിയോ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഹൃദയ സ്വരങ്ങള്‍ എന്ന സ്റ്റേജ് ഷോ,  വിവിധ എമിറേറ്റുകളിലെ  വിജയകരമായ അവതരണങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ അരങ്ങേറിയത്.
സാഹിത്യ പ്രേമികള്‍ക്കും  കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം,  അബു ദാബി   യുവ കലാ സാഹിതി ഒരുക്കുന്നു.  മെയ് 22  ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്‍റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍  യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന്‍ ബാലചന്ദ്രന്‍ കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ  എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം പ്രവര്‍ത്ത നോദ്ഘാടനം മെയ് 15 ശനിയാഴ്ച രാത്രി 8:30 ന് കെ. എസ്. സി. അങ്കണത്തില്‍ നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ എന്ന കഥയുടെ നാടക രൂപാന്തരം ജാഫര്‍ കുറ്റിപ്പുറം സംവിധാനം ചെയ്ത്  അവതരിപ്പിക്കും.



















 