ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ദുബായ് ഗുസൈസിലുള്ള അല്‍ ഹസന്‍ ഓഡിറ്റോറിയത്തില്‍ (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്) വെച്ച് വിവിധ കലാ – കായിക പരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍ (പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.
വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും. കൂടാതെ ഗാനമേളയും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും.
പൊന്നാനി എം. ഇ. എസ്. കോളേജ് മലയാളം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാനുമായ പ്രോഫസര്‍ എം. എം. നാരായണന്‍ പൊന്‍ഫെസ്റ്റ് 2010 ന്റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നതായിരിക്കും.
യു. എ. ഇ. യിലുള്ള എല്ലാ എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ 3 മണിക്കു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 4562123, അബുബക്കര്‍ – 050 6501945, അക്ബര്‍ പാറമ്മല്‍ – 050 6771750, ഗിരീഷ് മേനോന്‍ – 050 3492088, സലിം ബാബു – 050 7745684.
-
(അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സംഘടന, സാംസ്കാരികം