ദുബായ് : മാവേലിക്കര ബിഷപ് മൂര്‍ കോളേജ് അലുംനായ് അസോസിയേഷന്റെ ദശ വാര്‍ഷിക ത്തോടനുബന്ധിച്ച് “ചായങ്ങള്‍” എന്ന പേരില്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ജൂണ്‍ 11 വെള്ളിയാഴ്ച വൈകീട്ട് 5:30 നു ഖിസൈസ് മില്ലേനിയം ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് “ചായങ്ങള്‍” നടക്കുന്നത്. പ്രശസ്ത ഗായകരായ സുദീപ് കുമാര്‍, സിസിലി, അനൂപ്, അനുപമ എന്നിവര്‍ ഗാന സന്ധ്യയ്ക്കും, മനോജ് ഗിന്നസ്, പ്രശാന്ത് എന്നിവര്‍ ഹാസ്യ വിരുന്നിനും നേതൃത്വം നല്‍കും.
പ്രസിഡണ്ട് മോന്‍സി ജോണിന്റെ അദ്ധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ത്ഥിയും മാവേലിക്കര എം. എല്‍. എ. യുമായ എം. മുരളി, മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി. സി. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. “ചായങ്ങള്‍” എന്ന സ്മരണികയുടെ പ്രകാശനവും നടക്കും.
കണ്‍ട്രി ക്ലബ് ബി. എം. സി. ട്രോഫിക്ക് വേണ്ടി നടത്തിയ ട്വന്റി – ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പോള്‍ ജോര്‍ജ് പൂവത്തേരില്‍, കോര്‍ഡിനേറ്റര്‍ കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397 എന്ന നമ്പറില്‍ ബന്ധപ്പെടുക.
-
(അയച്ചു തന്നത് : റോജിന്‍ പൈനുംമൂട്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സാംസ്കാരികം