ദുബായ് : മില്ലത്ത് ഫൌണ്ടേഷന്റെ “മെഹബൂബെ മില്ലത്ത്” പുരസ്കാരം മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് എം. സി. എ. നാസറിന് ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനിം സമ്മാനിച്ചു. ഇറാഖ് യുദ്ധ കാലത്ത് യുദ്ധ ഭൂമിയില്‍ നിന്നും നേരിട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളാണ് എം. സി. എ. നാസര്‍ എന്ന് ഗാനിം ഓര്‍മ്മിപ്പിച്ചു.
എം.സി.എ. നാസര്‍ ഡോ. ശിഹാബ് ഗാനിമില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നു. ജബ്ബാരി കെ.എ., പി.എ. ഇബ്രാഹിം ഹാജി എന്നിവര്‍ സമീപം.
പ്രമുഖ വ്യവസായി പി. എ. ഇബ്രാഹിം ഹാജി എം. സി. എ. നാസറിന് പ്രശസ്തി പത്രം കൈമാറി. ഐ. എം. സി. സി. യു. എ. ഇ. പ്രസിഡണ്ട് ടി. സി. എ. റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താഹിര്‍ കമ്മോത്ത് അദ്ധ്യക്ഷത വഹിച്ചു.
ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, അഡ്വ. ഷറഫുദ്ദീന്‍, എ. റഷീദുദ്ദീന്‍, കെ. എ. ജബ്ബാരി തുടങ്ങിയവര്‍ സംസാരിച്ചു.
മുസ്തഫ ഹാജി തൈക്കണ്ടി, എം. കെ. റഹ്മാന്‍, ശംസീര്‍ കുറ്റിച്ചിറ, റഊഫ് ചെമ്പിരിക്ക എന്നിവര്‍ നേതൃത്വം നല്‍കി. കമാല്‍ റഫീഖ് സ്വാഗതവും യു. മഹ്മൂദ് ഹാജി മാട്ടൂല്‍ നന്ദിയും പറഞ്ഞു. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.