ദുബായ് : യു. എ. ഇ. യിലെ അജ്മാന്‍ കേന്ദ്രമായി, ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എം. ജെ. എസ്. മീഡിയ (M.J.S.Media) എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ പ്രവാസി സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ “പ്രവാസ മയൂരം” പുരസ്കാരം നല്‍കി ബഹുമാനിക്കും. ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്, ഹനീഫ് ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത് എന്നിവരെയാണ് ജൂലായ് 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് ഹയാത്ത് റീജന്‍സി യില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആദരിക്കുക എന്ന് ദുബായില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ എം. ജെ. എസ്. മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷലീല്‍ കല്ലൂര്‍, ഇവന്റ്സ് ഡയറക്ടര്‍ മുഷ്താഖ് കരിയാടന്‍ എന്നിവര്‍ അറിയിച്ചു.

മുഷ്താഖ് കരിയാടന്‍, ഷലീല്‍ കല്ലൂര്‍, ചെറിയാന്‍ പി. കെക്കേട് എന്നിവര്‍ പത്രസമ്മേളനത്തില്‍
നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും, യു. എ. ഇ. യിലെ സാംസ്കാരിക മേഖല യിലേക്കോ, പൊതു ജീവിതത്തിലെ മുഖ്യധാര യിലേക്കോ കടന്നു വരാതെ, അധികം ആരാലും തിരിച്ചറിയപ്പെടാതെ തിരശ്ശീല ക്ക് പിറകില്‍ തങ്ങളുടെ കര്‍മ്മ പഥത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചു മുന്നേറുമ്പോള്‍ ഈ വ്യക്തിത്വങ്ങളെ, പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് ആനയിക്കുവാന്‍ “പ്രവാസ മയൂരം” പുരസ്കാരത്തിലൂടെ തങ്ങള്‍ ശ്രമിക്കുകയാണ്.

പ്രവാസ മയൂരം പുരസ്കാര ജേതാക്കള്‍
പ്രവാസി കളായി ഈ സ്വപ്നഭൂമിയില്‍ ജീവിക്കുമ്പോഴും തങ്ങളുടെ ജോലിക്കിടയിലും സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ഈ കൂട്ടായ്മയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി, ലാഭേച്ഛയില്ലാതെ സഹകരിക്കുകയും ചെയ്ത കലാ കാരന്മാര്‍, പൊതു പ്രവര്‍ത്തകര്‍, അത് പോലെ പൊതു സമൂഹത്തിനും, വിശിഷ്യാ പ്രവാസി മലയാളി സമൂഹത്തിനും ഉപകാര പ്രദമായ ജീവകാരുണ്യ പ്രവര്‍ത്തനം അടക്കം നിരവധി സംഭാവനകള്‍ നല്‍കി മാധ്യമ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായ ഒരു ഡസന്‍ വ്യക്തിത്വങ്ങളെയും എം. ജെ. എസ്. മീഡിയ വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നുണ്ട്.

(നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം നടനും എഴുത്തുകാരനും, സംവിധായകനും, ഇന്റര്‍നെറ്റ് പത്ര പ്രവര്‍ത്തകനും – എല്ലാ പ്രവര്‍ത്തനങ്ങളെയും മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം),

(മികച്ച സംഘാടകന്‍ – സാംസ്കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം),

(ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകന്‍ – ‘കേള്‍വിക്കപ്പുറം’ എന്ന ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം),

(കൈരളി ടി.വി. – മാധ്യമ രംഗത്തെ സംഭാവനകളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)

(ചിത്രകലാ പ്രതിഭ – അദ്ദേഹത്തിന്‍റെ മികച്ച രചനകളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)

(വിഷ്വല്‍ മേക്കര്‍ – വിഷ്വല്‍ മീഡിയ യില്‍ ശ്രദ്ധേയമായ നിരവധി സംഭാവനകള്‍, ടെലി സിനിമകള്‍ അടക്കം മികച്ച വര്‍ക്കുകള്‍ ചെയ്തതിനെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം),

(നാടക കലാകാരന്‍ – 30 വര്‍ഷങ്ങളായി യു. എ. ഇ. യിലെ നാടക രംഗത്തെ സജീവ സാന്നിദ്ധ്യം, നാടക – ടെലി സിനിമ, ചലച്ചിത്ര മേഖലയിലെ സംഭാവനകളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)

(നൃത്താദ്ധ്യാപിക – നിരവധി കുരുന്നു പ്രതിഭകളെ നൃത്ത ലോകത്ത് ഹരിശ്രീ കുറിച്ച മികച്ച കലാകാരി, ഈ രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം),

(ടെലി സിനിമ അഭിനേതാവ് – ആര്‍പ്പ്, മേഘങ്ങള്‍, ചിത്രങ്ങള്‍ അടക്കം നിരവധി ടെലി സിനിമ കളിലെ പ്രകടനത്തെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)

(ടി. വി., സ്റ്റേജ് അവതാരകന്‍ – 25 വര്‍ഷങ്ങളായി കലാ രംഗത്ത് സജീവ സാന്നിദ്ധ്യം – റേഡിയോ, സ്റ്റേജ് – ടെലി വിഷന്‍ അവതാരകന്‍, മികച്ച നടനും ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റും, ബഹുമുഖ പ്രതിഭയായ ഈ കലാകാരന്‍റെ സംഭാവനകളെ മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)

(ഗായിക – അമൃത ടി. വി. ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയ യായി തീര്‍ന്ന പ്രവാസ ലോകത്തെ കലാകാരി, ഈ കൊച്ചു മിടുക്കിക്ക് വിശിഷ്ട ഉപഹാരം),

(ടി. വി. അവതാരക – മായാവിയുടെ അത്ഭുത ലോകം, DSF – its 4U, തുടങ്ങിയ പരിപാടികളുടെ അവതാരക. മേഘങ്ങള്‍, ചിത്രങ്ങള്‍ അടക്കം നിരവധി ടെലി സിനിമ കളിലെ പ്രകടനത്തെയും മുന്‍ നിറുത്തി വിശിഷ്ട ഉപഹാരം)
എം. ജെ. എസ്. മീഡിയ (M.J.S.Media) എന്ന ഈ കൂട്ടായ്മയെ പ്രോല്‍സാഹിപ്പിക്കുകയും, മുന്നോട്ടു നയിക്കാന്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും എല്ലാ തരത്തിലുമുള്ള പിന്തുണയും നല്‍കി തങ്ങളോടൊപ്പം നിന്നിട്ടുള്ളവരാണ് ഇവരെല്ലാവരും.
തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വിപുലമാക്കുവാനും, അതോടൊപ്പം സര്‍ഗ്ഗ ശേഷിയുള്ള പുതു നാമ്പുകള്‍ക്ക് കലാ സാംസ്കാരിക രംഗത്ത് അവസരങ്ങള്‍ നല്കുവാനുമായി ഏഴു വര്‍ഷങ്ങളായി ഒരു കൂട്ടം ചെറുപ്പക്കാര്‍ എം. ജെ. എസ്. മീഡിയ യുടെ ബാനറില്‍ ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.
ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അവതരിപ്പിച്ചിട്ടുള്ള റോഡ് ഷോകള്‍, വിവിധ ഡോക്യുമെന്‍റ്റികള്‍, ടെലി സിനിമകള്‍, തുടങ്ങിയവയാണ്.
മായാവിയുടെ അത്ഭുത ലോകം, DSF – its 4U, മഹാബലി തമ്പുരാന്‍ വരുന്നേ, എന്നും പൊന്നോണം തുടങ്ങിയ ടി.വി. പരിപാടികളും പെരുന്നാള്‍ നിലാവ്, തമ്പ് എന്നീ ടെലി സിനിമകളും, റിയാലിറ്റി ഓഫ് യു. എ. ഇ. (ഡോക്യുമെന്ററി), മനസ്സാസ്മരാമി (പ്രശസ്ത നടന്‍ മാള അരവിന്ദനെ കുറിച്ചുള്ള ഡോക്യുമെന്ററി) എന്നിവയെല്ലാം മലയാളത്തിലെ വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തു കഴിഞ്ഞവയാണ്. കൂടാതെ മേഘങ്ങള്‍, തീരം, ചിത്രങ്ങള്‍ എന്നീ ടെലി സിനിമകള്‍ സംപ്രേഷണത്തിന് തയ്യാറായി ക്കഴിഞ്ഞു.
യു. എ. ഇ. യിലെ ചലച്ചിത്രകാരന്‍ അലി ഖമീസ്, പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്‍റ് എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നതായിരിക്കും.