അബുദാബി : ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്. അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാറിന്‍റെ നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി. ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.
പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല. 34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്. മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.
ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും. മന്ത്രി പറഞ്ഞു
ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല, എന്‍. വി. മോഹനന്‍, കൊച്ചു കൃഷ്ണന്‍, കെ. വി. പ്രേം ലാല്‍, ജമിനി ബാബു, അമര്‍ സിംഗ്, ടി. എം. സലീം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.