അബുദാബി : ‘സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും ചിന്ത യ്ക്കു വിട്ടു കൊടുക്കു ന്നതുമായ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി യതോടെ സാധാരണക്കാര്‍ നാടക ങ്ങളില്‍നിന്ന് അകന്നു. അതോടെ നാടക സംസ്‌കാരത്തിന് അപചയങ്ങള്‍ നേരിടാന്‍ തുടങ്ങി’. കെ. എസ്.സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്, കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നാടകോല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു.
പ്രതിഭാധനരായ നിരവധി കലാകാര ന്മാരുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും അവരുമായി കൂടുതല്‍ സംവദിക്കാനും കുട്ടിക്കാലം മുതല്‍ അവസരം ലഭിച്ച താന്‍, ഒരു നാടക – സിനിമാ നടന്‍ ആയതിനേക്കാളും ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്, മലയാള നാടക വേദിയിലെ നിരവധി പ്രതിഭ കളുടെ സ്‌നേഹ ലാളനകള്‍ ഏറ്റു വാങ്ങി വളരാന്‍ കഴിഞ്ഞതാണ്.
നാടകോത്സവം : സദസ്സ്
നാടക വുമായുള്ള തന്‍റെ ആത്മബന്ധത്തെ ക്കുറിച്ചു സംസാരിച്ച മുകേഷ്, രസകരമായ നാടക അനുഭവ ങ്ങളും പറഞ്ഞു. തിരുവനന്ത പുരത്ത് നാടക മത്സര ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ ഡോക്ടറായി വേഷമിട്ട തന്‍റെ ഡയലോഗ് വന്നപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയില്‍ നിന്നും സൈറണ്‍ മുഴങ്ങി ത്തുടങ്ങി. സൈറനെ തോല്‍പ്പിച്ച് ഡയലോഗ് പറയാനായി പിന്നത്തെ ശ്രമം. എന്നാല്‍, എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് സൈറണ്‍ തന്നെ വിജയിച്ചു. സൈറണ്‍ തീരുമ്പോഴേക്കും തന്‍റെ ഡയലോഗും തീര്‍ന്നു. അവിടെ നാടകം വീണു.
വിധി കര്‍ത്താവായി വന്ന നരേന്ദ്ര പ്രസാദ് നാടകത്തിനു ശേഷം പറഞ്ഞു, ഈ നാടക ത്തില്‍ ഡോക്ടറായി അഭിനയിച്ചിരുന്ന നടന്‍, സൈറണ്‍ കഴിയുന്നതു വരെ ഡയലോഗ് പറയാതെ കാത്തിരിക്കുകയും പിന്നീട് തുടരുകയും ചെയ്തിരുന്നു എങ്കില്‍ നാടകം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു. അത് ക്ഷമിക്കാനും മനസ്സിലാ ക്കാനുമുള്ള വിവേകം കാണികള്‍ക്കുണ്ട്.
ഒരു നടനാവാന്‍ രംഗബോധം നിര്‍ബ്ബന്ധമാണ് എന്ന് തന്നെ പഠിപ്പിച്ചത് നരേന്ദ്ര പ്രസാദാണ്. കലാ ജീവിത ത്തില്‍ എന്തെങ്കിലും ആയി തീരാന്‍ കഴിഞ്ഞത് അന്നത്തെ നാടക പരിചയങ്ങളും അനുഭവ ങ്ങളുമാണ്. എവിടെ എങ്കിലും പഠിച്ച തിയറിയല്ല, ഓരോ വേദി കളിലെയും അനുഭവ ങ്ങളാണ് തന്‍റെ അഭിനയ ത്തിന്‍റെ അടിത്തറ എന്നും മുകേഷ് പറഞ്ഞു.
സിനിമ യില്‍ സജീവമായ പ്പോഴും നാടക ത്തോടുള്ള അഭിനിവേശം നില നിന്നതു കാരണമാണ് അതേ ചിന്താഗതി യുള്ള നടന്‍ മോഹന്‍ലാലു മായി ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി ‘ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ചത്. ഇതു ചെയ്യുമ്പോള്‍ ആദ്യം തീരുമാനിച്ചത് ഒരു സംഭാഷണം പോലും സാധാരണ ക്കാരനുമായി സംവദിക്കാത്തത് ആകരുത് എന്നാണ് എന്നും മുകേഷ് സൂചിപ്പിച്ചു.
ഈ മാസം 22 മുതല്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന, ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നാടകോത്സവ ത്തിലേക്ക് ഗള്‍ഫ് മലയാളി കളെ ക്ഷണിച്ചു കൊണ്ടാണ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നെത്തിയ നാടക പ്രവര്‍ത്ത കരായ ജയപ്രകാശ് കുളൂര്‍, വിജയന്‍ കാരന്തൂര്‍ എന്നിവരെ കൂടാതെ ഡോ. ഷംസീര്‍ (എം. ഡി. ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍), മനോജ് പുഷ്‌കര്‍ ( പ്രസിഡന്‍റ്. മലയാളി സമാജം), പി. ബാവഹാജി ( പ്രസിഡന്‍റ്. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റ്ര്‍), പ്രീതാ വസന്ത് (കെ. എസ്. സി.വനിതാ വിഭാഗം കണ്‍വീനര്‍) റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്‌സ്), പ്രേം ലാല്‍ (യുവ കലാ സാഹിതി) , അമര്‍ സിംഗ് വലപ്പാട്( കല അബൂദബി), ജോണ്‍സാമുവല്‍ (മെട്രോ കോണ്‍ട്രാക്ടിംഗ്) എന്നിവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി റജീദ് നന്ദിയും പറഞ്ഞു.
'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരു രംഗം. (ഫോട്ടോ:അജയന്‍)
തുടര്‍ന്ന്‍, സതീഷ് മുല്ലക്കല്‍ സംവിധാനം ചെയ്ത സാമുവല്‍ ബെക്കറ്റിന്‍റെ ‘ഗോദോയെ കാത്ത്’ എന്ന നാടകം അവതരിപ്പിച്ചു.
ചിത്രങ്ങള്‍: സഫറുള്ള പാലപ്പെട്ടി.