കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു

October 6th, 2010

ksc-logo-epathramഅബുദാബി : കേരള സോഷ്യല്‍  സെന്‍റര്‍  സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്   ഡിസംബര്‍ രണ്ടാം വാരത്തില്‍  തിരശ്ശീല ഉയരും.  ഒന്നര മണിക്കൂര്‍  മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.

യു. എ. ഇ. യില്‍ അവതരണ യോഗ്യമായ സൃഷ്ടികള്‍ ഈ മാസം 15 നു മുന്‍പായി  കെ. എസ്. സി. ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55  –  050 31 46 087 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതിയ അനുഭവമായി ‘പ്രേമലേഖനം’

July 29th, 2010
prema-lekhanam-play-epathramഅബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി,  പുതുമ യുള്ള ഒരു നാടക അവതരണ വുമായി പ്രശസ്ത നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, പത്നി ലക്ഷ്മി രാജ്‌ എന്നിവര്‍ കൊച്ചു കുട്ടികള്‍ അടക്കമുള്ള പ്രേക്ഷക രുടെ കൈയടി നേടി. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ‘പ്രേമലേഖനം’ എന്ന കൃതിയെ അടിസ്ഥാനമാക്കി ബഷീര്‍ മണക്കാട്‌ രചിച്ച് സൂര്യ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത പ്രേമലേഖനം, ഗ്രീക്ക് നാടക സമ്പ്രദായ മായ അരീനാ തിയ്യേറ്റര്‍ സംവിധാന ത്തിലാണ് അവതരിപ്പിച്ചത്.
ജൂലായ്‌ 15 ന് ആരംഭിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം നല്‍കുവാന്‍ എത്തി ച്ചേര്‍ന്ന തായിരുന്നു ഇവര്‍. ജൂലായ്‌ 30  വെള്ളിയാഴ്ച, ആകര്‍ഷക ങ്ങളായ വിവിധ കലാ പരിപാടി കളോടെ സമ്മര്‍ ക്യാമ്പ് സമാപിക്കും. ശബ്ദ ഘോഷ ങ്ങളില്ലാതെ, മൈക്ക്‌ പോലും ഉപയോഗി ക്കാതെ കാണികള്‍ക്ക് നടുവില്‍ അവരില്‍ രണ്ടു പേരായി ബഷീറിന്‍റെ കഥാപാത്രങ്ങള്‍ നിറഞ്ഞു നിന്നപ്പോള്‍ ‘പ്രേമലേഖനം’ കൂടുതല്‍ ആസ്വാദ്യ കരമായ അനുഭവമായി. വിവിധ രാജ്യ ങ്ങളിലായി നൂറോളം വേദി കളില്‍ അവതരിപ്പിച്ച ഈ നാടകം ഇവിടത്തെ നാടക പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവ മായി മാറി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ അപകീര്‍ത്തി പ്പെടുത്തുവാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്‍

June 7th, 2010

shakthi-minister- sudhakaran-epathramഅബുദാബി :  ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍.  അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.   ഇടതുപക്ഷ സര്‍ക്കാറിന്‍റെ  നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി.  ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.

പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല.  34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്.   മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.

ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം  കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്.  കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും.  മന്ത്രി പറഞ്ഞു

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി,  അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല,  എന്‍. വി. മോഹനന്‍,  കൊച്ചു കൃഷ്ണന്‍,   കെ. വി. പ്രേം ലാല്‍, ജമിനി ബാബു,  അമര്‍ സിംഗ്,  ടി. എം. സലീം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജി. സുധാകരന് സ്വീകരണം

June 1st, 2010

g-sudhakaranഅബുദാബി : സഹകരണ മന്ത്രി ജി. സുധാകരന് അബുദാബി ശക്തി തിയറ്റഴ്സ് സ്വീകരണം നല്‍കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 8:30 നാണ് സ്വീകരണം. എല്ലാവരെയും കുടുംബ സമേതം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ശക്തി തിയറ്റഴ്സ് സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ്‌ സക്കറിയ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 6« First...23456

« Previous Page« Previous « പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി
Next »Next Page » ഒരുമ ഒരുമനയൂര്‍ കുടുംബ സംഗമം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine