അബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
തങ്ങള്‍ 70 കിലോമീറ്റര്‍ വേഗ പരിധിയില്‍ പോകുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ചീത്ത കേള്‍ക്കണം. മറ്റ് വണ്ടിക്കാരുടെ ചീത്ത വിളി വേറെ. ഒരു ദിവസം ഓടി ത്തീര്‍ക്കേണ്ട കിലോ മീറ്ററുകളുടെ പരിധി വേറെ. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും അഷ്ടിക്ക് ഒപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.