കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ

April 22nd, 2018

india-approves-death-penalty-for-rape-of-girls-under-age-12-ePathram
ന്യൂഡൽഹി : 12 വയസ്സിൽ താഴെയുള്ള പെൺകുട്ടി കളെ ബലാത്സംഗം ചെയ്താൽ വധ ശിക്ഷ നൽകുന്ന തര ത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. ബലാത്സംഗ കേസു കളുടെ വിചാരണ നടപടി കള്‍ വേഗത്തില്‍ ആക്കു വാനും തീരുമാനമായി.

കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റ കൃത്യങ്ങൾ തട യുന്ന ‘പോക്സോ’ നിയമ ത്തിൽ ശിക്ഷകൾ കടുപ്പിച്ച് നിയമ ഭേദഗതി കൊണ്ടു വരും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയി ച്ചതിനു പിന്നാലെ യാണ് ഈ വിഷയ ത്തില്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി.

12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വര്‍ക്കുള്ള കുറഞ്ഞ ശിക്ഷ യായി നിര്‍ദ്ദേശി ക്കുന്നത് 20 വർഷത്തെ കഠിന തടവോ ആജീവ നാന്തതടവോ വധ ശിക്ഷയോ നൽകണം എന്നാണ്.

16 വയസ്സില്‍ താഴെ യുള്ള പെണ്‍ കുട്ടിയെ ബലാ ത്സംഗം ചെയ്താല്‍ ലഭി ക്കുന്ന കുറഞ്ഞ ശിക്ഷ 10 വര്‍ഷ ത്തില്‍ നിന്ന് 20 വര്‍ഷ മാക്കി. ഇത് ജീവ പര്യന്ത മായി വര്‍ദ്ധി പ്പി ക്കുവാനും വ്യവസ്ഥയുണ്ട്.

The Protection of Children from Sexual Offences Act : POCSO

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സർക്കാർ രേഖ കളിൽ ദലിത്​ എന്ന പദ പ്രയോഗം പാടില്ല

April 15th, 2018

logo-government-of-india-ePathram
ന്യൂഡൽഹി : പട്ടിക ജാതി വിഭാഗ ക്കാരു മായി ബന്ധ പ്പെട്ട ഒൗദ്യോഗിക ഇട പാടു കളിൽ ‘ദലിത്’ എന്ന പദം പ്രയോഗിക്കാൻ പാടില്ല എന്ന് കേന്ദ്ര – സംസ്ഥാന സർക്കാര്‍ വകുപ്പു കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

പട്ടിക ജാതി വിഭാഗ ക്കാരെ അവര്‍ ഉൾപ്പെടുന്ന ജാതി യുടെ പേരിൽ മാത്രമേ പരാമർശി ക്കാവൂഎന്നും ‘ഹരിജൻ’ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ല എന്നും സംസ്ഥാന ങ്ങളോടും കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും നിഷ്കർഷിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി

March 28th, 2018

marriage-fundamental-right-choose-a-partner-ePathram
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹി തര്‍ ആവുന്നതിന് കുടുംബ ത്തിന്റെയോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല എന്ന് സുപ്രീം കോടതി.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടു ക്കുന്നത് മൗലിക അവകാശം ആണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പ്രായ പൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ ത്തില്‍ ഖാപ് പഞ്ചായത്തു കളോ ഏതെങ്കിലും നാട്ടുക്കൂട്ട ങ്ങളോ ഇടപെടുന്നത് നിയമ വിരുദ്ധമാണ്.

പ്രായ പൂര്‍ത്തി യായവര്‍ പരസ്പര സമ്മത ത്തോടെ വിവാഹം കഴിക്കുന്നത് തടയു വാനോ അവരെ ഭീഷണി പ്പെടുത്തുവാനോ ആര്‍ക്കും അധികാരം ഇല്ല എന്നും കേസിന്റെ വാദ ത്തിനിടെ സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഭീഷണി നില നില്‍ക്കുന്ന തായി അറി യിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നും വിധി പ്രസ്താവന യില്‍ പറയുന്നു.

ദുരഭിമാന ക്കൊല യില്‍നിന്ന് ദമ്പതി കള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യിലാണ് ഇപ്പോള്‍ വിധി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം : അറ്റോര്‍ണി ജനറല്‍

March 22nd, 2018

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നത് ആതീവ സുരക്ഷിത മായിട്ടാണ് എന്നും അതൊരി ക്കലും ചോര്‍ന്നു പോവു കയില്ലാ എന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ അറിയിച്ചു.

ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററി യില്‍ 10 മീറ്റര്‍ ഉയര വും നാലു മീറ്റര്‍ വീതി യുമുള്ള പ്രത്യേക ഭിത്തി കള്‍ക്ക് ഉള്ളില്‍ ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണു ഗോപാല്‍ വ്യക്തമാക്കി.

ആധാര്‍ എന്നത് വിശ്വാസ്യത ഇല്ലാത്തതല്ല. മറിച്ച്, അഴിമതി ഇല്ലാതാക്കുവാനുള്ള ഗൗരവ പൂര്‍ണ്ണ മായ ശ്രമ ത്തിന്റെ ഭാഗ മാണ് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നതു സംബ ന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള വിശദാംശ ങ്ങള്‍ വിവരി ക്കുന്ന തിനും കോടതി യുടെ സംശയ ങ്ങള്‍ ദുരീകരി ക്കുന്ന തിനും അവസരം നല്‍കണം എന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ ആവശ്യ പ്പെട്ടു. അപേക്ഷയില്‍ കോടതി പിന്നീട് തീരുമാനം എടുക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

32 കോടി ആധാർ – വോട്ടർ കാർഡു കൾ തമ്മില്‍ ബന്ധിപ്പിച്ചു : ഓ. പി. റാവത്ത്

March 11th, 2018

om-prakash-rawath-22nd-chief-election-commissioner-of-india-ePathram
ബാംഗളൂരു : 32 കോടി ആധാറുകള്‍ വോട്ടർ കാർഡു കളു മായി ബന്ധിപ്പിച്ചു എന്ന് മുഖ്യ തെരഞ്ഞെ ടുപ്പ് കമ്മിഷ ണര്‍ ഓം പ്രകാശ് റാവത്ത്.

ഇത്രയും ആധാർ നമ്പറു കൾ ബന്ധിപ്പിക്കുവാൻ മൂന്നു മാസം മാത്ര മാണ് വേണ്ടി വന്നത് എന്നും സുപ്രീം കോടതി യുടെ അനു മതി ലഭിച്ചാൽ 54.5 കോടി ആധാറു കൾ കൂടി വോട്ടർ കാർഡു കളു മായി ബന്ധിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

* ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ. 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം : അറ്റോര്‍ണി ജനറല്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine