ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരം- ബി.ജെ.പി

September 2nd, 2013

ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരമാണെന്നും കലാപത്തിന് നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും ബി.ജെ.പി. ന്യൂഡെല്‍ഹിയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ഒരു ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെന്ന് താന്‍ സമ്മതിക്കുകയാണെന്നും വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവിച്ചു പോയ ഏത് അബദ്ധവും തിരുത്തുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.

കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി മോഡി ആണെന്ന രീതിയില്‍ അദ്ദേഹത്തിനും മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കലാപത്തെ കുറിച്ച് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം വായിച്ചുവെന്നും മോഡി വളരെ ദുഖിതനായിട്ടാണ് കാണപ്പെട്ടതെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ മൂലം പാര്‍ട്ടി നയങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ചെല്ലുവാന്‍ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശിലും, ഛത്തീസ് ഗഡിലും, ഗോവയിലും ന്യൂനപക്ഷം ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടാത്തതിനു 50 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനും ഉത്തരവാദിത്വം ഉണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നതെന്നും അദ്ദെഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

May 12th, 2013

ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡെല്‍ഹിയില്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു
Next »Next Page » വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക് »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine