ശ്രീലങ്കയില്‍ രൂക്ഷ യുദ്ധം : 163 പേര്‍ കൊല്ലപ്പെട്ടു

November 25th, 2008

ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ്‌ സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അധികാരം ലഭിച്ചാല്‍ പോട്ട തിരിച്ച് കൊണ്ടു വരും എന്ന് ബി.ജെ.പി.

November 3rd, 2008

ന്യൂന പക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും മൂലമാണ് യു.പി.എ. സര്‍ക്കാരിന് തീവ്രവാദം തടയുവാന്‍ കഴിയാത്തത് എന്ന് ബി. ജെ. പി. നേതാവ് രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പോട്ട പോലെയുള്ള ശക്തമായ ഭീകര വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കും. രാജ്യത്ത് നില നില്‍ക്കുന്ന ഭീകരാന്തരീക്ഷം ഇത്തരം കടുത്ത നടപടികള്‍ സ്വീകരിയ്ക്കേണ്ടത് അനിവാര്യം ആക്കിയിരിയ്ക്കുന്നു. എന്നാല്‍ യു.പി.എ. സര്‍ക്കാര്‍ കുട്ടിക്കളി പോലെയാണ് ഇതിനെ സമീപിയ്ക്കുന്നത്.

വീരപ്പ മൊയ്ലി കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടും ഇത്തരം ശക്തമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ മടി കാണിയ്ക്കുന്നത് ന്യൂന പക്ഷങ്ങളെ ഭയന്നാണ്. ഈ നിഷ്ക്രിയത്വം സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ കാര്യ ഗൌരവമില്ലാതെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്തത് വഴി രാജ്യത്തിന് കൊടുക്കേണ്ടി വന്ന വില വലുതാണ്. 63 സ്ഫോടനങ്ങളാണ് ഈ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ നടുക്കിയത് എന്നും രാജ് നാഥ് സിംഗ് അറിയിച്ചു.

എന്നാല്‍ ഏറെ എതിര്‍ക്കപ്പെട്ട പോട്ട നിയമത്തില്‍ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രധാനം നിരപരാധിത്വം തെളിയിയ്ക്കാനുള്ള ബാധ്യത കുറ്റം ആരോപിയ്ക്കപ്പെട്ട ആളുടെ മേല്‍ ആണ് എന്നതാണ്. പരിഷ്കൃത ജനാധിപത്യ സമൂഹങ്ങളില്‍ കുറ്റം തെളിയിയ്ക്കാനുള്ള ബാധ്യത സ്റ്റേറ്റിനാണ് എന്നതിന് കടക വിരുദ്ധമാണ് ഇത്. മറ്റൊന്ന്, ഈ നിയമം കുറ്റ സമ്മതത്തിന് പൂര്‍ണ്ണമായ നിയമ സാധുത കല്‍പ്പിയ്ക്കുന്നു. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും നേടിയെടുത്ത കുറ്റ സമ്മതം ആയിരിയ്ക്കും. എന്നാല്‍ ഈ നിയമത്തിന്റെ ഏറ്റവും വലിയ അപകടം ഇത് ഒരു പ്രത്യേക ജന സമൂഹത്തിനു നേരെ മാത്രം പ്രയോഗിയ്ക്കപ്പെട്ടതാണ് എന്നത് തന്നെയാണ്. ഈ നിയമത്തിന്റെ പട്ടികയില്‍ പെടുന്ന മുപ്പതോളം സംഘടനകളില്‍ പതിനൊന്ന് മുസ്ലിം സംഘടനകളും നാല് സിക്ക് മത സംഘടനകളും ഉണ്ടെങ്കിലും വിശ്വ ഹിന്ദു പരിഷദ് പോലെയുള്ള ന്യൂന പക്ഷ വിരുദ്ധ തീവ്രവാദ സംഘടന ഇല്ല എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

October 24th, 2008

റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:

  • കുട്ടികളെ രാത്രി ജോലി ചെയ്യിപ്പിയ്ക്കരുത്.
  • ഷൂട്ടിങ് സെറ്റില്‍ ഒരു ഡോക്ടറും പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളുടെ കൌണ്‍സലറും സന്നിഹിതരായിരിയ്ക്കണം.
  • കുട്ടികള്‍ക്കുള്ള പ്രതിഫലം വിദ്യാഭ്യാസ ബോണ്ടുകള്‍ ആയോ സ്ഥിര നിക്ഷേപങ്ങള്‍ ആയോ നല്‍കണം.

മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തട‍യും : അമേരിക്കന്‍ സംഘടന

October 23rd, 2008

ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434″ എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്.

ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു.

ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി

October 8th, 2008

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന സംഘര്‍ഷത്തിന് ഒടുവില്‍ തായ് ലന്‍ഡില്‍ പട്ടാളം തെരുവില്‍ ഇറങ്ങി. പുതുതായ് നിലവില്‍ വന്ന ഭരണ നേതൃത്വത്തിന് എതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആയിരുന്നു തായ് ലന്‍ഡിലെ പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്നും സമരക്കാരെ ഓടിയ്ക്കാന്‍ ഇന്നലെ രാവിലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുക ഉണ്ടായി. ഇതേ തുടര്‍ന്ന് പന്ത്രണ്ട് മണിയ്ക്കൂറോളം പോലീസും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 380ഓളം പേര്‍ക്ക് പരിയ്ക്കേറ്റു.

പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം.

ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്.

അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്.

പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

74 of 751020737475

« Previous Page« Previous « കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍
Next »Next Page » ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine