ന്യൂഡെല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായി. നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലംഘിച്ചു കൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വക വെക്കാതെ ഇത് രണ്ടാം ദിവസമാണ് ഇന്ത്യാഗേറ്റിനും മുന്നിലും മറ്റുമായി ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ച് കൂടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദില്ലിയെ കൂടാതെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇതിനിടെ ദില്ലിയിലെ പ്രതിഷേധക്കാരില്‍ ചിലരുമായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.എന്നാല്‍ ഇവര്‍ പ്രതിഷേധക്കാരുടെ മൊത്തം പ്രതിനിധികള്‍ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ആളിപ്പടരുന്ന കാഴ്ചക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികളുടെ ആഹ്വാനം ഒന്നുമില്ലാതെ ജനങ്ങള്‍ സ്വയം പ്രതിഷേധത്തിനു ഇറങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാറിനും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തര വകുപ്പിനും എതിരെ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ജനങ്ങള്‍ സ്വയമേവ പ്രതിഷേധത്തിനിറങ്ങിയത് ഭരണ പക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യന്‍ രാഷ്ടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, സ്ത്രീ വിമോചനം
ദിവസവും അനാവ്സ്യ സമരങല്‍ കൊന്റെ പൊരുതി മുട്ടിയ ജനം
ആരുദെയും നെത്രുത്വം ഇല്ലാതെ തെരുവില്‍ ഇരങാന്‍ തയ്രയ്വാരവ്ന്ുതും , പ്രതിഷീധിക്കുന്നതും ,
സമ്മൂഹിക “അരക്ഷിതാവസ്ത” അവെരെ വല്ലാതെ അലട്ടുന്നു എന്നും ഇന്ദ്യ എന്നതു ജീവിക്കന്‍ സുരക്ഷിതമല്ലാത്ത, രാജ്യമായി മാരുന്നു എന്നും , വ്യസനത്തൊദെ, സമ്മതിക്കെന്ദ്ദി വരുന്നു.