അഹമ്മദാബാദ് : തടവിലായ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഹരജി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ് വാദത്തിന് എടുക്കണം എന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം കോടതി നിഷേധിച്ചത് മോഡി സര്‍ക്കാരിന് തിരിച്ചടിയായി.
ഭട്ടിനെ റിമാന്‍ഡ് ചെയ്യണം എന്നാ ഗുജറാത്ത് സര്‍ക്കാരിന്റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കുറച്ചു നേരത്തേക്ക് പോലീസ് റിമാന്‍ഡില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ സഞ്ജീവ് ഭട്ടിനോട് കോടതി ഉപദേശിച്ചു. ഇത്തരത്തില്‍ പോലീസ് ചോദ്യം ചെയ്യലിന് വിധേയമായാല്‍ ജാമ്യം എളുപ്പമാകും എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ആദര്‍ശത്തിന്റെ പ്രശ്നമാണെന്നും അതിനാല്‍ മോഡി സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നുമാണ് ഭട്ട് മറുപടി പറഞ്ഞത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം