ഇറോം ശർമ്മിളയ്ക്ക് എതിരെ ആത്മഹത്യാ ശ്രമത്തിന് കുറ്റപത്രം

March 5th, 2013

irom-sharmila-chanu-epathram

ഡൽഹി : മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലേറെയായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശർമ്മിളയ്ക്ക് എതിരെ ഡൽഹി കോടതി അത്മഹത്യാ ശ്രമക്കുറ്റത്തിന് കുറ്റപത്രം നല്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 309ആം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റം ഇറോം ശർമ്മിള നിഷേധിച്ചു. ഡൽഹിയിൽ എത്തിയ ശർമ്മിള താൻ ആത്മഹത്യക്ക് ശ്രമിക്കുകയല്ല എന്നും ഒരു രാഷ്ട്രീയ സമരമാണ് നടത്തുന്നത് എന്നും വ്യക്തമാക്കി. അഹിംസയിൽ അധിഷ്ഠിതമായ സമര മാർഗ്ഗമാണ് തന്റേത്. ഇത് തിരിച്ചറിഞ്ഞ് സർക്കാർ പ്രത്യേകാധികാര നിയമം പിൻവലിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നും അവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കർഷകർക്ക് ഭൂമി തിരികെ നൽകും : മമത

February 3rd, 2013

mamata-banerjee-epathram

കൊൽക്കത്ത : ടാറ്റയുടെ നാനോ കാർ ഫാക്ടറിക്കായി ഏറ്റടുത്ത 400 ഏക്കർ ഭൂമി കർഷകർക്ക് തിരികെ നൽകുക തന്നെ ചെയ്യും എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കർഷകരെ ആശ്വസിപ്പിച്ചു.

“വാക്ക് പാലിക്കാത്തത് കുറ്റമാണ് എന്നാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് ഭൂമി തിരികെ നൽകും എന്ന് ഞാൻ വാക്ക് നൽകിയതാണ്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് അത് വൈകുന്നത്. എന്നാൽ നിങ്ങളുടെ ഭൂമി നിങ്ങൾക്ക് തിരികെ ലഭിക്കുക തന്നെ ചെയ്യും” – ഒരു റാലിയെ അഭിസംബോധന ചെയ്ത് മമത വ്യക്തമാക്കി.

ടാറ്റയ്ക്ക് കാർ നിർമ്മാണശാല സ്ഥാപിക്കാനായി ഇടതു പക്ഷ സർക്കാർ ഒഴിപ്പിച്ചെടുത്ത സ്ഥലത്തിൽ 400 ഏക്കർ തിരികെ കർഷകർക്ക് നൽകും എന്നായിരുന്നു മമതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മമതയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ടാറ്റ തങ്ങളുടെ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ ശ്വേത

December 1st, 2012

swetha-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോഡി കേസിൽ കുടുക്കി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത ഐ. പി. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പത്നി ശ്വേതാ ഭട്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. ഇന്നലെ മോഡിയും ശ്വേതയും മണിനഗർ നിയോജക മണ്ഡലത്തിൽ മൽസരിക്കാനായി തങ്ങളുടെ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

തനിക്കെതിരെ സഞ്ജീവ് ഭട്ടിനെ ഉപയോഗിക്കുന്നത് കോൺഗ്രസ് ആണെന്ന് ഇതോടെ തെളിഞ്ഞതായി നരേന്ദ്ര മോഡി പ്രസ്താവിച്ചു. 2002ലെ ഗുജറാത്ത് കലാപങ്ങളിൽ തന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച സഞ്ജീവ് ഭട്ട് കോൺഗ്രസിന്റെ ചട്ടുകം മാത്രമായിരുന്നു എന്ന് ഇപ്പോൾ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും മോഡി പറഞ്ഞു.

എന്നാൽ താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തന്റെ ഭർത്താവ് സഞ്ജീവ് ഭട്ടിന്റെ പകരക്കാരി ആയിട്ടല്ല എന്ന് ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എതിർക്കുന്നത് വൈരാഗ്യവും അനീതിയും പ്രവർത്തന ശൈലികളാക്കിയ ഒരു ഭരണകൂടത്തെയാണ് എന്നും ശ്വേത വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങൾ എന്നോടൊപ്പമാണ്. അവരുടെ ആകുലതകൾ എന്റേയും ആകുലതകളാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തനിക്ക് നന്നായി അറിയാം – ശ്വേത കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

October 25th, 2012

lady-of-justice-epathram

മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.

സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ
Next »Next Page » വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജി വച്ചു »



  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine