ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

May 12th, 2013

ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

May 3rd, 2013

ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍‌നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

May 2nd, 2013

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.

സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിളയുടെ സഹനസമരം അവസാനിപ്പിക്കാന്‍ ആന്റണി ഇടപെടണം : വി. എസ്.

March 7th, 2013

vs-achuthanandan

തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ സഹന സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചു. പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി. എസ്. ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഒരു കിരാത നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം തിരുത്തപ്പെടേണ്ടതാണ് എന്നും, നിയമ വ്യവസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാക്കാനുള്ള നിയമത്തെയും ബഹുമാനിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി. എസ്. പറഞ്ഞു.

ഇംഫാല്‍ താഴ്‌വരയില്‍ ബസ്സു കാത്തു നിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടി വെച്ചിടാന്‍ ആസാം റൈഫിൾസിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്. ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ആന്റണി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ ഇനിയെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറോം ശർമ്മിളയ്ക്ക് എതിരെ ആത്മഹത്യാ ശ്രമത്തിന് കുറ്റപത്രം
Next »Next Page » ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine