ന്യൂദല്‍ഹി : തമിഴ് നാട് മുഖ്യ മന്ത്രി യായി വി. കെ. ശശികല നടരാജൻ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി യില്‍ ഹര്‍ജി.
തമിഴ്‌നാട് മുഖ്യമന്ത്രി യായി ശശികല ചൊവ്വാഴ്ച സത്യ പ്രതിജ്ഞ ചെയ്യും എന്ന വാർത്ത കൾ ക്കിടെ സുപ്രീം കോടതി യില്‍ സെന്തില്‍ കുമാർ എന്നയാൾ ശശി കല ക്ക് എതിരായ ഹര്‍ജി സമർപ്പി ച്ചിരി ക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ വിധി വരുന്നതു വരെ മുഖ്യമന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്യാന്‍ ശശി കല യെ അനു വദിക്കരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം.
63 കോടി രൂപ യുടെ അനധികൃത സ്വത്ത് സമ്പാദന വുമായി ബന്ധ പ്പെട്ടതാണ് കേസിൽ ശശികല അടക്ക മുള്ള വരെ വെറുതെ വിട്ടതിന് എതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍ പ്പിച്ച ഹര്‍ജി യാണ് സുപ്രീം കോടതി യുടെ പരിഗണന യിലുള്ളത്. കേസില്‍ അടുത്ത യാഴ്ച വിധി പ്രസ്താവിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്‌നാട്, വിവാദം