അന്തിക്കാട്: ആറാട്ടുപുഴ ഉത്സവത്തോടനുബന്ധിച്ച് അന്തിക്കാട് കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും ഉള്ള മകയിരം പുറപ്പാടിനു കൊണ്ടുവന്ന ആന അനുസരണക്കേടു കാണിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ അയ്യപ്പന്‍ എന്ന കൊമ്പനാണ് പാപ്പാനെ അനുസരിക്കാതെ വികൃതികാണിച്ചത്. രാവിലെ ആനയെ അഴിക്കുവാന്‍ ചെന്ന പാപ്പനു വഴങ്ങാതെ ഏറെ നേരം വട്ടം ചുറ്റിച്ചു. അനുനയിപ്പിക്കുവാന്‍ ചെന്ന പാപ്പാന്മാര്‍ക്ക് നേര്‍ക്ക് പട്ടയും മറ്റും എടുത്തെറിഞ്ഞും കഴുത്തിലെ വക്ക കയര്‍ കടിച്ചു മുറിച്ചും കെട്ടിയിരുന്ന തെങ്ങു പിഴുതുമാറ്റുവാന്‍ ശ്രമിച്ചും അയ്യപ്പന്‍ വികൃതി തുടര്‍ന്നു. വ്യാഴാചയാണ് ആനയെ ഉത്സവം കഴിഞ്ഞ് വിശ്രമിക്കുവാനായി കാര്‍ത്യായനി ക്ഷേത്രത്തിനു സമീപം തളച്ചിരുന്നത്. ഒടുവില്‍ വൈകുന്നേരത്തോടെ ഉടമയെത്തിയാണ് ആനയെ അനുനയിപ്പിച്ച് ലോറിയില്‍ കയറ്റി കൊണ്ടു പോയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം
This is primitive. These are animals belong to wilderness. Sparing the human life is ridiculous period! Brighten up!