ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം

February 28th, 2010

ദുബായിലെ റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റായ ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

അബുദാബി ഷവാമിക്കില്‍ ഈ മാസം 28 ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടക്കും.

അബുദാബിയിലെ പൗരപ്രമുഖന്‍ തന്നാഫ് ബക്കീത്ത്തന്നാഫ് അല്‍ മെന്‍ഹലിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. റീജന്‍സി ഗ്രൂപ്പിന് കീഴിലെ പതിനൊന്നാമത്തെ റീട്ടെയ്ല്‍ ഔട്ട് ലറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം

February 28th, 2010

ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ദുബായില്‍ നടന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ജലീല്‍ ഹോള്‍ഡിംഗ്സുമായി ചേര്‍ന്നാണ് ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

ദുബായ് അല്‍ ബുസ്താന്‍ റോട്ടാനാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ മീരാന്‍, വൈസ് ചെയര്‍മാന്‍ നവാസ് മീരാന്‍, ജലീല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 12 മില്യണ്‍ ഡോളര്‍ വിലവരുന്ന 480 കണ്ടെയ്നര്‍ ഈസ്റ്റേണ്‍ ഉത്പന്നങ്ങളാണ് വിറ്റഴിഞ്ഞതെന്ന് എം.ഇ മീരാന്‍ പറഞ്ഞു. 2012 ആകുന്നതോടെ ഇത് 1200 കണ്ടെയ്നര്‍ ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബനിയാസ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

February 24th, 2010

ദുബായിലെ റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റായ ബനിയാസ് Grand Hypermarket അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അബുദാബി സഹാമ (Shahama) ഫെബ്രുവരി
25 ന് വൈകുന്നേരം നാലരയ്ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടക്കും. അബുദാബിയിലെ പൗരപ്രമുഖന്‍ തന്നാഫ് ബക്കീത്ത്തന്നാഫ് അല്‍ മെന്‍ഹലിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

റീജന്‍സി ഗ്രൂപ്പിന് കീഴിലെ പതിനൊന്നാമത്തെ റീട്ടെയ്ല്‍ ഔട്ട് ലറ്റാണ് ഇത്.
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് റീജന്‍സി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍
അന്‍വര്‍ അമീന്‍ പറഞ്ഞു.

ബിസിനസ് രംഗത്ത് വര്‍ഷങ്ങളായുള്ള അനുഭവ പരിചയമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗള്‍ഫ് മേഖലയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിലും നൂതന സംവിധാനങ്ങളുമായി വിവിധ
തരത്തിലുള്ള retail outlett കളുമായി മുന്നോട്ട്‌ പോവുകയാണ്‌ എന്നു അദ്ദേഹം വ്യക്തമാക്കി.

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

റീജന്‍സി ഗ്രൂപ്പിന്‍റെ അടുത്ത സംരംഭമായ Al Khail മാലിലേയ്‌ Grand Hyper Market ദുബായ് അല്‍ ഖൂസില്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അന്‍വര്‍ അമീന്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു.

February 22nd, 2010

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു. ഇന്ത്യ പ്രത്യേക പവലിയനുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യോത്പന്ന , ആതിഥ്യ മേഖലയിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശമാണ് ഗള്‍ഫുഡ്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3500 ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ ഭക്ഷ്യോത്പന്നങ്ങളും ഹോട്ടലുകള്‍ക്ക് വേണ്ട യന്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് മേളയില്‍ ഉള്ളത്.

ഇന്ത്യ പ്രത്യേക പവിലിയനുമായി മേളയില്‍ സജീവമാണ്. ഈസ്റ്റേണ്‍, കെ.എല്‍.എഫ് നിര്‍മ്മല്‍, സാറാസ് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ വ്യാപാരം വിപുലമാക്കാനാണ് തങ്ങളുടെ പദ്ദതിയെന്ന് കെ.എല്‍.എഫ് നിര്‍മല്‍ ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പറഞ്ഞു.

ചക്കയട, കൂര്‍ക്ക പുഴുങ്ങിയത്, നെയ്പ്പായസം, പിടി തുടങ്ങി മലയാളികള്‍ ഇഷ്ടപ്പെടുന്ന റെഡി റ്റു കുക്ക് വിഭവങ്ങളുമായാണ് സാറാസ് എത്തിയിരിക്കുന്നത്. വിദേശ മലയാളികള്‍ക്ക് പരമ്പരാഗത രുചികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് അന്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്സികുട്ടീവ് ബോബി എം. ജേക്കബ്.

പ്രദര്‍ശന വലിപ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട് ഇത്തവണ ഗള്‍ഫുഡിന്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം

February 15th, 2010

ബഹ്റിനിലെ ധനകാര്യ സ്ഥാപനമായ ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നു. പ്രവാസികള്‍ക്ക് ഏറെ ലാഭകരമായ എന്‍.ഇ.എഫ്.ടി പദ്ധതി ഇവയില്‍ പ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 83« First...91011...2030...Last »

« Previous Page« Previous « മലബാര്‍ ഗോള്‍ഡ് ; ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു
Next »Next Page » ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine