സ്ഥലം വില്‍പ്പനയ്ക്ക്

April 5th, 2011

പാലക്കാട്‌ ജില്ലയില്‍ പുത്തൂരില്‍ 12 സെന്റ്‌ സ്ഥലം വില്‍പ്പനയ്ക്ക്. കൊപ്പം ജംഗ്ഷനില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പുത്തൂര്‍ തിരുപുരൈക്കള്‍ ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ പുത്തൂര്‍ – കല്ലേപ്പുള്ളി മെയിന്‍ റോഡില്‍ നിന്നും കേവലം 25 മീറ്റര്‍ മാറിയുമാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9447819874, +91 491 2576722 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ബ്രോക്കര്‍മാര്‍ ബന്ധപ്പെടേണ്ടതില്ല.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ഉദ്ഘാടനം ചെയ്തു

March 22nd, 2011

br-medical-suites-opening-epathram

ദുബായ്‌ : ദുബായ്‌ ഹെല്‍ത്ത്‌ കെയര്‍ സിറ്റിയില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടിയുടെ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ഉദ്ഘാടനം ചെയ്തു. ലോകോത്തര സംവിധാനങ്ങളുള്ള 21 ക്ലിനിക്കുകളുടെ സമുച്ചയമായ ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ വര്‍ണ്ണാഭമായ ചടങ്ങില്‍ ദുബായ്‌ ഹെല്‍ത്ത്‌ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാദി സഈദ്‌ അല്‍ മുരൂഷിദ് ഉദ്ഘാടനം ചെയ്തു. ബി. ആര്‍. മെഡിക്കല്‍ സ്യൂട്ട്സ്‌ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ആര്‍. ഷെട്ടി, ഹെല്‍ത്ത്‌ കെയര്‍ സിറ്റിയുടെ സംരംഭകരായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് സയന്‍സ് ക്ലസ്റ്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐഷ അബ്ദുള്ള എന്നിവരെ കൂടാതെ വിവിധ മേഖലകളിലെ ഉന്നതരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

br-medical-suites-br-shetty-epathram

ആതുര സേവന രംഗത്തെ സേവനങ്ങള്‍ മാനിച്ച് 2005ല്‍ അബുദാബി ഭരണകൂടം നല്‍കിയ “ഓര്‍ഡര്‍ ഓഫ് അബുദാബി” പുരസ്കാരം ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ബി. ആര്‍. ഷെട്ടി ന്യൂ മെഡിക്കല്‍ സെന്ററിലൂടെ യാണ് തന്റെ വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. കര്‍ണ്ണാടകയിലെ ഉടുപ്പി സ്വദേശിയായ ഡോ. ഷെട്ടി പിന്നീട് ഇന്ത്യയിലും വിവിധ സംരംഭങ്ങള്‍ പടുത്തുയര്‍ത്തി. പത്മശ്രീ, പ്രവാസി ഭാരതി സമ്മാന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.

പത്നി ഡോ. സി. ആര്‍. ഷെട്ടിയാണ് എന്‍. എം. സി. ഹോസ്പിറ്റല്‍ ശൃംഖല നിയന്ത്രിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലൈഫ്‌ ലൈന്‍ സൌജന്യ മാമോഗ്രഫി കാമ്പയിന്‍

March 9th, 2011

lifeline-hospital-group-abudhabi-epathram

അബുദാബി : സ്തനാര്‍ബുദം കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നിര്‍ണ്ണയിക്കുന്നതിനും ഫലപ്രദമായ ചികിത്സാ രീതിയായ മാമോഗ്രഫി യുടെ സേവനം ജനങ്ങളില്‍ എത്തിക്കുന്ന തിനു വേണ്ടി ലൈഫ് ലൈന്‍ ആശുപത്രി സൌജന്യമായി നടത്തുന്ന കാമ്പയിന് തുടക്കമായി.

അന്തര്‍ദേശീയ വനിതാ ദിനാചരണ ത്തിന്‍റെ ഭാഗമായി ‘ഫോര്‍ യുവര്‍ ബെറ്റര്‍ ഹാഫ്’ എന്ന പേരില്‍ ഒരുക്കുന്ന മൊബൈല്‍ മാമോഗ്രഫി, അബുദാബി ഖാലിദിയാ മാളില്‍ മാര്‍ച്ച് 8 ചൊവ്വാഴ്ച മുതല്‍ 11 വെള്ളിയാഴ്ച വരെ വൈകീട്ട് 3 മണി മുതല്‍ 10 മണി വരെ സൌജന്യ പരിശോധന നടത്താം.

അതു പോലെ തന്നെ യു. എ. ഇ. യുടെ പശ്ചിമ മേഖല യിലും ഇതേ ദിവസ ങ്ങളില്‍ ‘ഫോര്‍ യുവര്‍ ബെറ്റര്‍ ഹാഫ്’ മൊബൈല്‍ മാമോഗ്രഫി പര്യടനം ഉണ്ടായിരിക്കും.

ഗള്‍ഫില്‍ ആദ്യമായാണ് സ്വകാര്യ മേഖല യില്‍ ഇത്തരമൊരു സംരംഭം. അബുദാബി യില്‍ മാമോഗ്രഫി യൂണിറ്റിന്റെ സേവനം ലഭിക്കുവാന്‍ ബന്ധപ്പെടുക : 02 – 22 22 332

-

വായിക്കുക:

അഭിപ്രായം എഴുതുക »

പുനത്തില്‍ കുഞ്ഞബ്ദുള്ള ഡി. സി. ബുക്ക്സ് സന്ദര്‍ശിക്കുന്നു

March 4th, 2011

punathil-kunjabdulla-epathram

ദുബായ്‌ : പ്രശസ്ത കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ദുബായിലെ ഡി. സി. ബുക്സ്‌ പുസ്തക ശാല സന്ദര്‍ശിക്കുന്നു. മാര്‍ച്ച് 5 ശനിയാഴ്ച വൈകീട്ട് ആറര മണിക്കാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. വായനക്കാര്‍ക്ക് എഴുത്തുകാരനുമായി സംവദിക്കാനുള്ള അവസരം ഉണ്ടാവും എന്ന് ഡി. സി. ബുക്ക്സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3979467, 050 1669547 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഫേസ്‌ബുക്ക്‌ ഫോണ്‍ വരുന്നു

February 12th, 2011

സൗഹൃദത്തിന്റെ പുതിയ ഭാഷയായ ഫേസ്‌ ബുക്ക്‌, തങ്ങളുടെ പോപ്പുലാരിറ്റി മുതലാക്കാനായി പുതിയ മൊബൈല്‍ ഫോണുമായി രംഗത്ത്‌. ഐ.എന്‍.ക്യുവാണ്‌ ഫേസ്‌ബുക്ക്‌ റെഡിയായ രണ്ട്‌ മൊബൈല്‍ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്‌. ക്ലൗഡ്‌ ടച്ച്‌, ക്ലൗഡ്‌ ക്യു എന്നിങ്ങനെ രണ്ട്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളാണ്‌ അവതരിപ്പിക്കുക. 18-28 പ്രായ പരിധിയിലുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്‌ ഈ ഫോണുകള്‍. ഉപയോക്‌താക്കള്‍ക്ക്‌ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഫേസ്‌ ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകള്‍ എന്നിവ അതിവേഗം കാണാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിലാണ്‌ ഇവയുടെ ഹോം സ്‌ക്രീന്‍ തയാറാക്കിയിരിക്കുന്നത്‌.

ഫേസ്‌ബുക്ക്‌ ടീം സജീവമായി പങ്കെടുത്തായിരുന്നു ഈ സ്‌ക്രീനുണ്ടാക്കാന്‍ സഹായിച്ചത്‌. ഫേസ്‌ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകളായ ചാറ്റ്‌, മെസേജുകള്‍, വാള്‍ പോസ്‌റ്റിംഗ്‌, നോട്ടിഫിക്കേഷനുകള്‍ എന്നിവ വളരെ വേഗം അക്‌സസ്‌ ചെയ്യാവുന്ന രീതിയിലാണ്‌ ഇത്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഉപയോക്‌താക്കള്‍ക്ക്‌ അതിവേഗം ഫേസ്‌ബുക്ക്‌ ഉപയോഗിക്കാവുന്നതു പോലെയാണ്‌ ഇതു തയാറാക്കിയിരിക്കുന്നതെന്ന്‌ ഫേസ്‌ ബുക്ക്‌ മൊബൈല്‍ ബിസിനസിന്റെ തലവന്‍ ഹെന്റി മൊയിസിനാക്‌ പറഞ്ഞു. ഹോം സ്‌ക്രീനില്‍ തന്നെ ഫേസ്‌ ബുക്ക്‌ പ്ലേസസ്‌ അക്‌സസ്‌ ചെയ്യാനാവും.

സ്‌റ്റോറുകള്‍, റെസ്‌റ്ററന്റുകള്‍ മറ്റു സ്‌ഥലങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണ്‌ ഇത്‌. ഷെഡ്യൂളുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഇവന്റ്‌സ്‌ വിഭാഗവും എളുപ്പത്തില്‍ സന്ദര്‍ശിക്കാം. ഓരോ വിഭാഗത്തിലും പ്രത്യേകം സൈന്‍ ഇന്‍ ചെയ്യുന്നതിനു പകരം ഒറ്റ സൈന്‍ ഇന്‍ വഴി എല്ലാം ഉപയോഗിക്കാമെന്നതാണ്‌ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോണ്‍ രംഗത്തേക്കു കടക്കുന്നുവെന്നത്‌ ഫേസ്‌ബുക്ക്‌ നിരന്തരമായി നിഷേധിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്ന്‌ മൊയിസിനാക്‌ പറഞ്ഞു.

ക്ലൗഡ്‌ ടച്ചില്‍ ക്വാല്‍കോം 600 മെഗാഹെട്‌സിന്റെ 7227 ചിപ്‌സെറ്റ്‌, 3.5 ഇഞ്ച്‌ എച്ച്‌.ജി.വി.എ ടച്ച്‌ സ്‌ക്രീന്‍, വര്‍ധിപ്പിക്കാവുന്ന 4എം.ബി മെമ്മറി, 5എം.പി മെഗാപിക്‌സല്‍ കാമറ എന്നിവയാണുള്ളത്‌. ഇത്‌ ഏപ്രിലില്‍ വിപണിയിലെത്തും. വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്‌, എഫ്‌.എം.റേഡിയോ, ആക്‌സിലെറോമീറ്റര്‍, വടക്കുനോക്കിയന്ത്രം എന്നിവയും ഈ ഫോണിലുണ്ട്‌. ക്ലൗഡ്‌ ക്യു മൂന്നാം ത്രൈമാസ കാലയളവിലേ വിപണിയിലെത്തൂ. രണ്ടു ഫോണിന്റെയും വില പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി വില കുറവായിരിക്കാനാണു സാധ്യത എന്നു കരുതപ്പെടുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 83123...1020...Last »

« Previous Page« Previous « ഗഫൂര്‍ക്കാസ് തട്ടുകടയുടെ സ്നേഹ വിരുന്ന്
Next »Next Page » പുനത്തില്‍ കുഞ്ഞബ്ദുള്ള ഡി. സി. ബുക്ക്സ് സന്ദര്‍ശിക്കുന്നു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine