ഗഫൂര്‍ക്കാസ് തട്ടുകടയുടെ സ്നേഹ വിരുന്ന്

February 2nd, 2011

അബുദാബി : കേരളത്തിന്‍റെ നാട്ടു വിഭവ ങ്ങളിലൂടെ ഗള്‍ഫില്‍ ജന സ്വീകാര്യത നേടിയ ഹോട്ടല്‍ ശൃംഖല യായ ഗഫൂര്‍ക്കാസ് തട്ടുകട യുടെ പ്രവര്‍ത്തനം കേരള ത്തിലേക്കും വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായി യു. എ. ഇ. യില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാ ഘോഷം ഫെബ്രുവരി മൂന്ന്, നാല് തീയതി കളിലായി യഥാക്രമം ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനിലും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലും നടക്കും.

സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ മൂസ്സ എരഞ്ഞോളിയും സംഘവും നയിക്കുന്ന നൃത്ത സംഗീത ഹാസ്യ മേള ‘സ്നേഹ വിരുന്ന്’ വാര്‍ഷികാ ഘോഷ ചടങ്ങിന് മാറ്റു കൂട്ടും.

മുക്കം സാജിദ, അനുപമ വിജയ്, ലേഖ, യൂസുഫ് കാരക്കാട്, നിസാമുദ്ദീന്‍, ഷെറിന്‍ റോജിന്‍, മിഷാല്‍, സബ്രീന, ദിവ്യാ പരമശിവം തുടങ്ങിയ ഗായകരും കുഞ്ഞി നീലിശ്വര ത്തിന്‍റെ നേതൃത്വ ത്തില്‍ ഇരുപതോളം നര്‍ത്തകരും പരിപാടി യില്‍ അണിനിരക്കും.

അമേരിക്ക യില്‍ നടന്ന ബൂഗി ബൂഗി നൃത്ത മത്സര ത്തിലെ വിജയി പ്രണവ് പ്രദീപും കലാഭവന്‍ ഫര്‍ദിഷ്, ലിജു ഷറഫ് എന്നീ ഹാസ്യ താരങ്ങളും സംഘത്തില്‍ ഉണ്ടാവും.

ഒലീവ് മീഡിയാ ഒരുക്കുന്ന ഈ സ്റ്റേജ് ഷോ സംവിധാനം ചെയ്യുന്നത് കെ. കെ. മൊയ്തീന്‍ കോയ. ഇതിലേ ക്കുള്ള പ്രവേശന പാസ്‌ ഗഫൂര്‍ക്കാസ് തട്ടുകട യില്‍ നിന്നും ലഭിക്കും.

പുതിയ വിഭവ ങ്ങള്‍ക്കായി ഉപഭോക്താ ക്കള്‍ക്കിട യില്‍ നടത്തിയ പേരിടല്‍ മത്സര ത്തിലെ വിജയി കള്‍ക്ക് സമ്മാന ദാനവും ഇതോടൊന്നിച്ച് ഉണ്ടാകും. മഞ്ചേരി യില്‍ ഈ മാസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും എന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള ബംബാനി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് അല്‍ ഖൈല്‍ മോളില്‍

January 28th, 2011

hafeer-haneefa-pp-al-madina-wide-range-restaurant-dubai-epathram

ദുബായ്‌ : ദുബായിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഏറ്റവും പുതിയ റെസ്റ്റോറന്റ് ദുബായ്‌ അല്‍ ഖൂസിലെ അല്‍ ഖൈല്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 27നു വൈകീട്ട് ഏഴര മണിക്ക് നടന്ന ഉല്‍ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുകേഷ്‌ ആയിരുന്നു മുഖ്യ അതിഥി.

പതിനഞ്ചോളം റെസ്റ്റോറന്റുകളും പത്ത് കാറ്ററിംഗ് യൂണിറ്റുകളും ദുബായില്‍ ഉള്ള അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പ്‌ പ്രദേശത്തെ ഭക്ഷണ വിതരണക്കാരില്‍ പ്രമുഖരാണ്. അടുത്ത മാസം മുഹൈസ്നാ, ഖിസൈസ്‌, അല്‍ ഖൂസ്‌ എന്നിവിടങ്ങളില്‍ കൂടി തങ്ങള്‍ പുതിയ റെസ്റ്റോറന്റ് തുറക്കും എന്ന് അല്‍ മദീന വൈഡ്‌ റേഞ്ച് റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹനീഫ പി. പി. അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബനിയാസ് സ്‌പൈക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ്‌ രംഗത്തേക്ക്‌

November 11th, 2010

baniyas-spike-epathram

അബുദാബി : രണ്ടു ദശാബ്ദങ്ങളായി യു. എ. ഇ. യില്‍ ഭക്ഷ്യ വിതരണ രംഗത്ത് സജീവമായി നില കൊള്ളുന്ന ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ്, പുതിയ വ്യാപാര സംരംഭ ങ്ങളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

അതിന്റെ ആദ്യ പടിയായി മുസ്സഫ വ്യവസായ നഗരത്തില്‍ പുതിയ  ഹൈപ്പര്‍ മാര്‍ക്കറ്റ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 8 തിങ്കളാഴ്‌ച , കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാരുടെ കാര്‍മികത്വ ത്തിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹിമാന്‍ അബ്ദുള്ള, ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പിലെ  ഉന്നത ഉദ്യോഗസ്ഥര്‍,  സാമൂഹിക – സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

press-meet-baniyas-spike-epathram

മുസ്സഫ യിലെ  സ്വന്തം കെട്ടിട ത്തില്‍ 35,000 ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഗൃഹോ പകരണങ്ങളും, തുണിത്തരങ്ങളും    ഇലക്‌ട്രോണിക് ഉല്പന്നങ്ങളും, പഴം, പച്ചക്കറികള്‍ അടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഇവിടെ ഒരുക്കി യിരിക്കുന്നു.

യു. എ. ഇ. യിലും ഒമാനിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളും കാറ്ററിംഗ് സര്‍വീസും  തുടര്‍ന്ന് അടുത്ത വര്‍ഷത്തില്‍ തന്നെ അലൈന്‍ അല്‍മഖാം, മസ്കറ്റ്‌ റൂവി എന്നിവിടങ്ങളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. പതിനായിരം തൊഴിലാളി കള്‍ക്ക്‌ ഭക്ഷ്യ വിതരണം ചെയ്യാവുന്ന ലിവ കാറ്ററിംഗ് സര്‍വ്വീസ്‌ മുസ്സഫ യിലെ ലേബര്‍ ക്യാമ്പില്‍   ആരംഭിക്കും.

യു. എ. ഇ. യിലും ഒമാനിലും മാത്രമല്ല ഇന്ത്യ യിലേക്കും പുതിയ വ്യാപാര – വ്യവസായ പദ്ധതി കള്‍ വ്യാപിപ്പിക്കുന്നു. കോയമ്പത്തൂരില്‍ ഹൗസിംഗ്  കോംപ്ലക്സ്‌, മലപ്പുറം ജില്ല യിലെ തിരൂരില്‍ ആധുനിക സൗകര്യ ങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവയും ആരംഭിക്കും. 2011 ല്‍ 700 കോടി രൂപ വിറ്റു വരവുള്ള വിവിധ പദ്ധതി കളാണ് ആവിഷ്കരി ച്ചിരിക്കുന്നത്.

ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന ത്തിന്‍റെ  മുന്നോടി യായി, ഭാവി സംരംഭ ങ്ങളെ കുറിച്ച് വിശദീ കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹിമാന്‍ അബ്ദുള്ള,  ബിസിനസ്സ് ഡവലപ്‌മെന്‍റ് മാനേജര്‍ എബ്രഹാം വര്‍ഗീസ്, ഹൈപ്പര്‍ മാര്‍ക്കറ്റ് ഡിവിഷന്‍ മാനേജര്‍ സുബൈര്‍ ഹുസൈന്‍, ഫിനാന്‍സ് മാനേജര്‍ പി. സി. അബ്ദുള്‍ നാസര്‍, സെയില്‍സ് മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍,  അഡ്മിന്‍. മാനേജര്‍ പി. എ. ഷക്കീര്‍  എന്നിവരും പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ. എക്സ്ചേഞ്ച് മെഗാ സമ്മാനം മലയാളിക്ക്‌

October 31st, 2010

uae-exchange-money-majlis-winner-epathram

ദുബായ്‌ : ധന വിനിമയ രംഗത്തെ പ്രമുഖരായ യു.എ.ഇ. എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയ മണി മജ്ലിസ് പ്രമോഷന്‍ സമാപിച്ചു. മെഗാ സമ്മാനമായ ബി. എം. ഡബ്ല്യു. കാര്‍ മലപ്പുറം സ്വദേശിയായ ഷാജി ഹംസ നേടി.

shaji-hamsa-epathram

ഷാജി ഹംസ

യു.എ.ഇ. യിലെ എല്ലാ യു.എ.ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴിയും ഓഗസ്റ്റ്‌ 22 മുതല്‍ ഒക്ടോബര്‍ 20 വരെ കാലയളവില്‍ പണമിടപാട്‌ നടത്തിയ എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഈ പ്രൊമോഷനില്‍ ഏറ്റവും പുതിയതായി തുറന്ന അല ഖിസൈസ്‌ രണ്ട് ശാഖയിലൂടെ ഒക്ടോബര്‍ 18ന് ഷാജി ഹംസ നടത്തിയ ഇടപാടാണ് സൌഭാഗ്യ വാഹനം കൊണ്ടു വന്നത്. ഇതേ ശാഖയില്‍ വെച്ച് നടന്ന മെഗാ നറുക്കെടുപ്പിന് ദുബായ്‌ സാമ്പത്തിക വികസന വകുപ്പ്‌ പ്രതിനിധി മോസാ മത്താര്‍ നേതൃത്വം നല്‍കി. യു.എ.ഇ. എക്സ്ചേഞ്ച് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഗ്ലോബല്‍ ബിസിനസ് ഹെഡ്‌ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ്‌ വര്‍ഗീസ്‌ മാത്യു, ബിസിനസ് ഡെവലപ്മെന്റ് ഹെഡ്‌ ദീപക്‌ നായര്‍, ഏരിയ മാനേജര്‍ ജേക്കബ്‌ മാത്യു തുടങ്ങിയവരും സംബന്ധിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെയിന്‍ബോ സിറ്റി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുറക്കുന്നു

October 28th, 2010

tokyo-group-press-meet

അബുദാബി : റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇതിനകം പ്രശസ്തി ആര്‍ജ്ജിച്ച ടോക്കിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്‌, വ്യാപാര രംഗത്തും ചുവടുറപ്പിക്കുന്നു. ഒക്ടോബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുസഫ വ്യാവസായിക മേഖല യില്‍ മാര്‍ത്തോമ്മാ പള്ളിക്ക് സമീപം (മുസഫ 4ല്‍) റെയിന്‍ബോ സിറ്റി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് എന്നത് പോലെ ഹോട്ടല്‍ മേഖല യിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞ ടോക്കിയോ ഗ്രൂപ്പ് യു. എ. ഇ. യിലും ഇന്ത്യയിലും നിരവധി പുതു സംരംഭങ്ങള്‍ തുടങ്ങുകയായി.

ഗൃഹോപകരണ ങ്ങളുടെയും ഭക്ഷ്യ വസ്തുക്കളു ടെയും വിപണന വുമായി ബന്ധപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍, ഹോട്ടലുകള്‍, കേരളത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനി എന്നിവയാണ് ടോക്കിയോ ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍.

അബുദാബി യില്‍ നടത്തിയ പത്ര സമ്മേളന ത്തില്‍ ടോക്കിയോ ഗ്രൂപ്പ് ഡയറക്ടര്‍ മാരായ എം. പി. അബ്ദുള്‍ നാസര്‍, വി. കെ. മുഹമ്മദ്‌ നാസര്‍, ടി. കെ. ഇബ്രാഹിം, മീഡിയാ കണ്‍വീനര്‍ അഷറഫ് പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

3 of 83« First...234...1020...Last »

« Previous Page« Previous « യു.എ.ഇ. എക്സ്ചേഞ്ചിന് ദുബായില്‍ പുതിയ ഓഫീസ്‌ സമുച്ചയം
Next »Next Page » യു.എ.ഇ. എക്സ്ചേഞ്ച് മെഗാ സമ്മാനം മലയാളിക്ക്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine