യു.എ.ഇ. എക്സ്ചേഞ്ചിന് ദുബായില്‍ പുതിയ ഓഫീസ്‌ സമുച്ചയം

October 27th, 2010

UAE-Exchange-New-office-inauguration-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും മികച്ച ധന വിനിമയ സ്ഥാപനങ്ങളില്‍ ഒന്നായ യു.എ.ഇ. എക്സ്ചേഞ്ച് മുപ്പതാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വര്ഷം നീണ്ടു നിന്ന പരിപാടികള്‍ക്ക്‌ സമാപനമായി. വാര്‍ഷിക ദിനമായ ഒക്ടോബര്‍ 23ന് ദുബായ്‌ ഖിസൈസിലെ പുതിയ ഓഫീസ്‌ സമുച്ചയവും ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്ള ഹുമൈദ്‌ അലി അല്‍ മസ്രുഇ, മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്‌.

മുപ്പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യു.എ.ഇ. എക്സ്ചേഞ്ച് ഇതിനകം അഞ്ചു വന്‍ കരകളിലായി അഞ്ഞൂറോളം സ്വന്തം ഓഫീസുകളുമായി 22 രാജ്യങ്ങളില്‍ ബാങ്ക് ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ തുടങ്ങി ധന വിനിമയ സംബന്ധമായ എല്ലാ സേവനങ്ങളും ഉറപ്പു നല്‍കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിലും സേവന മേഖല വികസിപ്പിക്കുന്നതിലും വിട്ടു വീഴ്ചയില്ലാതെ മുന്നേറുന്ന യു.എ.ഇ. എക്സ്ചേഞ്ച് ഗള്‍ഫ്‌ മേഖലയില്‍ അനിഷേധ്യ സ്ഥാനത്തോടെ നിലയുറപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൗജന്യ മൊബൈല്‍ മാമോഗ്രഫി യൂണിറ്റ് അബുദാബിയില്‍

October 24th, 2010

lifeline-hospital-abudhabi-epathram

അബുദാബി: സ്തനാര്‍ബുദം കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നിര്‍ണ്ണ യിക്കുന്ന തിനും ഫലപ്രദമായ ചികിത്സാ രീതിയായ മാമോഗ്രഫി യുടെ സേവനം ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ലൈഫ് ലൈന്‍ ആശുപത്രി സൗജന്യമായി നല്‍കിയ മൊബൈല്‍ മാമോഗ്രഫി യൂണിറ്റ് അബുദാബി ആരോഗ്യ വകുപ്പ്‌ ചെയര്‍മാന്‍ ഡോ. അഹമ്മദ് മുബാറക് അല്‍ മസ്‌റൂയി ഉദ്ഘാടനം ചെയ്തു.

lifeline-hospital-group-abudhabi-epathram

ഗള്‍ഫില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ ഇത്തരമൊരു സംരംഭം എന്ന്‍ ലൈഫ് ലൈന്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. പി. ഷംസീര്‍ പറഞ്ഞു. അബുദാബി യില്‍ മാമോഗ്രഫി യൂണിറ്റിന്റെ സേവനം ലഭിക്കുവാന്‍ ബന്ധപ്പെടുക : 02 22 22 332, 050 66 17 200

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ബ്രാന്‍ഡ്സ്’ അബുദാബിയില്‍

October 12th, 2010

brands-inauguration-epathram
അബുദാബി: ബ്രാന്‍ഡ്സ് വസ്ത്ര വ്യാപാര ശൃംഖല യുടെ ഏറ്റവും പുതിയ ഷോ റൂം, അബുദാബി മുസ്സഫ യിലെ ദല്‍മ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. യു. എ. ഇ. യിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോക്ടര്‍ ഖൈറി അല്‍ ഒറൈദി യാണ് ഷോ റൂം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബ്രാന്‍ഡ്സ് ചെയര്‍മാന്‍ ദൊര്‍ഘാം കെ. ഷാബന്‍, ദല്‍മ മാള്‍ സി. ഇ. ഒ. സായിദ് അല്‍ മുല്ല, ഐ അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയരക്ടര്‍ പി. രമേശ്‌ ബാബു എന്നിവരും ബിസിനസ് രംഗത്തെ പ്രബലരും, പൌര പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
brands-guests-epathram
പുതിയ തലമുറ യുടെ വസ്ത്ര സങ്കല്‍പ്പ ങ്ങള്‍ക്ക് ചാരുത യേകുന്ന ഫാഷന്‍ ഡിസൈനിംഗ് ആണ് ബ്രാന്‍ഡ്സ് ഉല്‍പ്പന്ന ങ്ങളുടെ സവിശേഷത. ഉപഭോക്താക്കളെ പൂര്‍ണ്ണ മായും തൃപ്തി പ്പെടുത്തുക എന്നതോടൊപ്പം സാധാരണക്കാരന് കൂടി ഉള്‍ക്കൊള്ളാനാവുന്ന വിലയില്‍, ഗുണ നിലവാര മുള്ള ഉല്‍പ്പന്ന ങ്ങളുടെ വിപണനം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ മുഖമുദ്ര എന്ന് ബ്രാന്‍ഡ്സ് ചെയര്‍മാന്‍ ദൊര്‍ഘാം കെ. ഷാബന്‍ അറിയിച്ചു.
brands-suits-epathram
ലോകോത്തര നിലവാരമുള്ള സൂട്ടുകള്‍, ഷര്‍ട്ടുകള്‍, ട്രൌസേര്‍സ് എന്നിവ കൂടാതെ ടൈ, ഷൂസ്, പെര്‍ഫ്യൂം, ബാഗുകള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയും 20,000 ചതുരശ്ര അടിയില്‍ ഒരുക്കി യിരിക്കുന്ന ബ്രാന്‍ഡ്സ് ഷോറൂമില്‍ ലഭിക്കുന്നു.
brands-showroom-epathram
2004 ല്‍ ദുബായില്‍ തുടക്കം കുറിച്ച ‘ബ്രാന്‍ഡ്സ്’ ന് ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 14 ഷോറൂമുകള്‍ ഉണ്ട്. യു. എ. ഇ. കൂടാതെ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ബ്രാന്‍ഡ്‌സ്’ സൂട്ട് ഇന്ന്‍ ലോക പ്രശസ്തമാണ്. സ്പെയിന്‍, ഒമാന്‍, ബഹറൈന്‍, കുവൈറ്റ്‌, യൂറോപ്പ്‌,ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പുതിയ 20 ശാഖകള്‍ കൂടി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘സേഫ്‌ ലൈന്‍’ പ്രവര്‍ത്തനം ആരംഭിച്ചു

October 11th, 2010

safeline-inauguration-yousufali-epathram

അബുദാബി: അലങ്കാര ദീപങ്ങളുടെ ഏറ്റവും വിപുലവും വൈവിധ്യ പൂര്‍ണ്ണവുമായ ശേഖരം ഒരുക്കിയ സേഫ്‌ ലൈന്‍ ഇലക്‌ട്രിക്കല്‍സ് ആന്‍ഡ്‌ മെക്കാനിക്കല്‍സ് അബുദാബി നജ്ദാ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഡയരക്ടര്‍ ബോര്‍ഡ് അംഗവും എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ പത്മശ്രീ. എം. എ. യൂസഫ് അലി യാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

‘സേഫ്‌ ലൈന്‍’ ചെയര്‍മാന്‍ സാലേം സലിം ഫറാജ് സലിം, മാനേജിംഗ് ഡയരക്ടര്‍ അബൂബക്കര്‍, ജനറല്‍ മാനേജര്‍ അബ്ദുല്‍ സമദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് തോമസ്‌ വര്‍ഗീസ്‌, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വിവിധ തുറകളിലെ നിരവധി പേര്‍ സംബന്ധിച്ചിരുന്നു.

അലങ്കാര വിളക്കുകളുടെ ലോകത്തെ ഒട്ടു മിക്ക പ്രമുഖ ബ്രാന്‍ഡുകളും വിശാലമായ ഈ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഐ. എസ്. ഒ. 9001 അംഗീകാരം നേടിയ സേഫ് ലൈന്‍ ഗ്രൂപ്പിന്‍റെ കീഴില്‍, സേഫ് ലൈന്‍ പ്രോപ്പര്‍ട്ടീസ്, സേഫ് ലൈന്‍ സ്വിച്ച് ഗിയര്‍, സേഫ് ലൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിംഗ്, ഈസി മെറ്റല്‍ & സ്റ്റീല്‍ വര്‍ക്സ്, സേഫ് ഇന്‍റര്‍നെറ്റ്‌ ആന്‍ഡ്‌ സോഫ്റ്റ്‌വെയര്‍ സോലുഷന്‍സ് എന്നീ സ്ഥാപനങ്ങളുമുണ്ട്‌.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ദിബ്ബ മോഡേണ്‍ ബേക്കറി ഉദ്ഘാടനം

October 1st, 2010

Thayikkandiyil-Muhammed-Dibba-Modern-Bakery-ePathram

ഷാര്‍ജ : ദിബ്ബ മോഡേണ്‍ ബേക്കറിയുടെ പുതിയ കെട്ടിടം ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് അഞ്ചു മണിക്ക് പാണക്കാട്‌ സയിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ദിബ്ബ ആസ്ഥാനമായുള്ള കമ്പനിയുടെ ഈ പുതിയ കെട്ടിടം മൂന്നര മില്യന്‍ ദിര്‍ഹം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പതിനെട്ട് മില്യന്‍ ദിര്‍ഹമാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്‌. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാര്‍ഷിക വരുമാനം മൂന്നിരട്ടിയാകും എന്നാണ് പ്രതീക്ഷ.

dibba-modern-bakery-epathram

ഉദ്ഘാടനം

170 തൊഴിലാളികളുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം ഘട്ടം ഘട്ടമായി മൂന്നിരട്ടി ആക്കാനും പദ്ധതിയുണ്ട്. കുഞ്ഞഹമ്മദ്‌ ഹാജി എന്ന തയിക്കണ്ടിയില്‍ മുഹമ്മദ്‌ ആണ് സ്ഥാപനത്തിന്റെ ഉടമ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 83« First...345...1020...Last »

« Previous Page« Previous « അല്‍ മദീന ഗ്രൂപ്പിന്റെ പ്രമോഷന്‍
Next »Next Page » ‘സേഫ്‌ ലൈന്‍’ പ്രവര്‍ത്തനം ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine